അപ്പോഴാണ് പരിസരബോധം ഇല്ലാതെ തിരക്കുപിടിച്ച റോഡില്‍ ഞാൻ കേറി എന്നും. ചേട്ടൻ പെട്ടന്ന് എന്നെ വലിച്ച് ചേട്ടനോട് ചേര്‍ത്തു നിർത്തി എന്നും മനസ്സിലാക്കിയത്.
“സോറി ചേട്ടാ…. ഞാൻ എന്തോ ചിന്തയിൽ—” അപ്പോഴാണ് എന്റെ സൈഡിൽ നിന്ന് എന്റെ തോളില്‍ കൈ ചുറ്റി എന്നെ ചേര്‍ത്തു പിടിച്ചിരുന്ന ചേട്ടന്റെ മുഖത്തേക്ക് ഞാൻ തല ചെരിച്ചുയർത്തി നോക്കിയത്.
ചേട്ടന്റെ മുഖം ശെരിക്കും വിളറി പോയിരുന്നു…. എനിക്ക് എന്തെങ്കിലും സംഭവിക്കുമായിരുന്നു എന്ന ഭയമായിരുന്നു കാരണം. എന്റെ മേലുള്ള പിടിത്തം ഇപ്പോഴും അയഞ്ഞിട്ടില്ല.
“ഇങ്ങനെയാണോ ബോധം ഇല്ലാതെ റോഡ് മുറിച്ചു കടക്കേണ്ടത്…?” ചേട്ടൻ ഭയങ്കരമായി ചൂടായി.
ചേട്ടൻ ചൂടായതും എനിക്ക് പെട്ടന്ന് സങ്കടം വന്നു. കണ്ണുകൾ നിറഞ്ഞു. ചുണ്ടുകള്‍ താനേ വിതുമ്പി. ജീവിതത്തില്‍ ആദ്യമായിട്ടാണ് ചേട്ടൻ എന്നോട് ചൂടായത്.
എന്റെ പ്രതികരണം ചേട്ടന്റെ മുഖം പെട്ടന്ന് ശാന്തമായി. മുഖത്ത് സങ്കടവും കണ്ടു.
“സോറി ചേട്ടാ.” എന്റെ സങ്കടവും വിതുമ്പലും എല്ലാം എങ്ങനെയോ അടക്കിക്കൊണ്ട് ഞാൻ പറഞ്ഞു… പക്ഷേ എന്തുതന്നെ ആയാലും, എനിക്കുവേണ്ടി ജനിച്ച ചേട്ടന്റെ ഭയം ഓര്‍ത്ത് ഉള്ളില്‍ സന്തോഷം തോന്നാതിരുന്നില്ല….!!
ദേഷ്യപ്പെട്ടതും കരയുകയും ചെയ്യും.. ഉള്ളില്‍ സന്തോഷിക്കുകയും ചെയ്യും….. ശെരിക്കും എനിക്ക് ഭ്രാന്ത് തന്നെ.
“ശെരി വാ.” ചേട്ടൻ സ്നേഹത്തോടെ പറഞ്ഞു. എന്നിട്ട് എന്നെ ചേട്ടനോട് ചേര്‍ത്തു പിടിച്ചുകൊണ്ട് റോഡ് ക്രോസ് ചെയ്തത്.