ട്വിൻ ഫ്ലവർസ് 3 [Cyril]

Posted by

 

“പള്ളിയില്‍ മാസ് കഴിഞ്ഞതും ഞങ്ങൾ ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ ഇങ്ങോട്ട് വരും.” ചേട്ടൻ ആ സെക്യൂരിറ്റിയോട് പറഞ്ഞു.

 

“അപ്പോ പറവായില്ല, സർ. നീങ്ക പോയിട്ട് വാങ്ക.” സെക്യൂരിറ്റി ഉടനെ സമ്മതിച്ചു. അയാളുടെ നോട്ടം ഒരിക്കൽ കൂടി എന്റെ മേല്‍ പാളി വീണു.

 

“ഡാലി വാ, പോകാം. മാസ് പകുതിയും കഴിഞ്ഞിട്ടുണ്ടാവും.” ചേട്ടൻ വല്ലാത്ത തിടുക്കം കൂട്ടിയിട്ട് വേഗം വണ്ടിയില്‍ നിന്നിറങ്ങി.

 

ചേട്ടന്റെ ശബ്ദത്തില്‍ കലര്‍ന്നിരുന്ന അസൂയ ഞാൻ അറിഞ്ഞ് ഉള്ളില്‍ ചിരിച്ചു.

 

എന്നു മുതലാണ് പള്ളിയില്‍ പോകാൻ മാത്രം ഭക്തി ചേട്ടന് ഉണ്ടായത്…!! ആ സെക്യൂരിറ്റി എന്നെ നോക്കുന്നത് കൊണ്ടുള്ള അസൂയ കാരണമാണ് ഈ തിടുക്കമെന്ന് മനസ്സിലായി.

 

ചേട്ടൻ വേഗം വന്ന് എന്റെ സൈഡ് ഡോർ തുറന്നു തന്നപ്പോ ഉള്ളില്‍ ചിരിച്ചുകൊണ്ട് ഞാൻ ഇറങ്ങി.

 

ഞാൻ ഇറങ്ങി ചേട്ടന്റെ കൂടെ നടന്നു. എന്റെ ശ്രദ്ധ ഒന്നും ഇവിടെ അല്ലായിരുന്നു. വീട്ടില്‍ വച്ച് ചേട്ടൻ എന്നെ വര്‍ണിച്ചതിൽ ആയിരുന്നു ചിന്ത മുഴുവനും. പിന്നെ ഇപ്പൊ കണ്ട അസൂയയിലും എന്റെ ചിന്ത മുഴുകി. മുന്‍പ് ഡെയ്സിയെ ആരെങ്കിലും നോക്കുമ്പോ മാത്രമേ ചേട്ടനിൽ അസൂയ ഞാൻ കണ്ടിട്ടുള്ളു. ഇപ്പൊ അതേ അസൂയ എനിക്കുവേണ്ടി ചേട്ടന്റെ മുഖത്ത് കണ്ടപ്പോ എനിക്ക് സന്തോഷം ഉള്ളില്‍ നിറഞ്ഞു തുളുമ്പി.

 

“ഡാലി…!! “ പെട്ടന്ന് ചേട്ടന്റെ ഭയന്ന ശബ്ദവും, ചേട്ടന്റെ കൈ എന്നെ പിടിച്ചു വലിച്ച് എന്റെ തോളത്ത് വളച്ചു പിടിച്ച് എന്നെ ചേട്ടനോട് ചേര്‍ത്തു പിടിച്ചു നിര്‍ത്തിയപ്പോഴുമാണ് പരിസരത്തെ കുറിച്ചെനിക്ക് ബോധം വന്നത്.

Leave a Reply

Your email address will not be published. Required fields are marked *