എനിക്ക് പെട്ടന്ന് ആശ്വാസം തോന്നിയെങ്കിലും ഒരു വിഷമം ഉള്ളില്‍ നിന്നു. ആദ്യമായിട്ട് ചേട്ടൻ ആഗ്രഹത്തോടെ എന്റെ ഡ്രസ് സെറ്റ് ചെയ്തു തന്നപ്പോ ഞാൻ ചേട്ടനെ നിരാശപ്പെടുത്തുകയല്ലേ ചെയ്തത്….!! എനിക്കൊരു സമാധാനവും കിട്ടിയില്ല.
“വാ, വേഗം കോഫീ കുടിച്ചിട്ട് പോകാം. ഇപ്പഴേ ഒത്തിരി ലേറ്റായി.”
അങ്ങനെ ചേട്ടൻ ഉണ്ടാക്കി ഫ്ലാസ്ക്കിലാക്കിയിരുന്ന കോഫീ മാത്രം ഞങ്ങൾ ഒഴിച്ചു കുടിച്ചിട്ട് വേഗം ഇറങ്ങി.
പള്ളിക്കടുത്ത് പാർക്കിംഗ് കിട്ടിയില്ല. പള്ളിക്ക് എതിർ വശത്തായി റോഡിനപ്പുറം വലത്തോട്ട് മാറി ഉണ്ടായിരുന്ന ഒരു വലിയ ഹോട്ടലിന് മുന്നില്‍ ഉണ്ടായിരുന്ന പാർക്കിംഗിലാണ് ചേട്ടൻ വണ്ടി പാർക്ക് ചെയ്തു.
“സർ… ഇങ്ക കസ്റ്റമർസ് മട്ടുംതാൻ അലവ് പണ്ണുവോം.” അവിടെ ഉണ്ടായിരുന്ന സെക്രട്ടറി ചേട്ടനോട് പറഞ്ഞു. എന്നിട്ട് അയാൾ എന്നെ ഭ്രമിച്ചു നോക്കി നിന്നു.
തെറ്റായ തരത്തിലല്ല അയാള്‍ നോക്കിയത്. അതുകൊണ്ട് അതിൽ എനിക്ക് പ്രശ്നമൊന്നും ഇല്ലായിരുന്നു. പക്ഷേ എനിക്ക് ചെറിയ അസ്വസ്ഥതയും ഒരു കുഞ്ഞ് നാണവും തോന്നി. സ്വബോധം വീണ്ടെടുത്ത് അയാള്‍ വേഗം എന്റെ മേല്‍ നിന്നും കണ്ണുകൾ പിന്‍വലിച്ച് ചേട്ടനെ നോക്കി.
ചേട്ടന്റെ കണ്ണില്‍ ചെറിയ അസൂയ പെട്ടന്ന് മിന്നി മറയുന്നത് ഞാൻ കണ്ടു. ചേട്ടന്റെ അസൂയ കണ്ടതും എനിക്ക് സന്തോഷമാണ് ഉണ്ടായത്
ഞാൻ ചേട്ടന്റെ മാത്രമാണെന്ന ചിന്ത കാരണമല്ലേ ചേട്ടന് അസൂയ തോന്നിയത്..? ദൈവമേ… അങ്ങനെ ആയിരിക്കണേ..!! ഉള്ളില്‍ ഞാൻ പ്രാര്‍ത്ഥിച്ചു.