അപ്പോ സ്വയം മറന്ന് ഞാൻ ഓടി ചെന്ന് ചേട്ടനെ മുറുകെ കെട്ടിപിടിച്ചു. ചേട്ടന്റെ ചുണ്ടില്‍ തന്നെ അമർത്തിയമർത്തി ഞാൻ ചുംബിച്ചു.
ചേട്ടൻ ഞെട്ടലോടെ മിഴിച്ചു നിന്നു. അപ്പോഴാണ് ഞാൻ ചെയ്തത് എന്താണെന്ന് ഞാൻ പോലും തിരിച്ചറിഞ്ഞത്.
ചേട്ടൻ എങ്ങനെ പ്രതികരിക്കും എന്നറിയാതെ ഞാൻ പേടിയോടെ ചേട്ടനെ വിട്ട് വേഗം മാറി തലയും താഴ്ത്തി നിന്നു.
ചേട്ടൻ എന്നെ വെറുക്കുമോ..? എന്നോട് ദേഷ്യം തോന്നുമോ..? അതോ എന്നെ തല്ലുമോ…? അതോ ഇനി ഒരിക്കലും എന്റെ മുന്നില്‍ വരാതെ അകന്നുമാറി നില്‍ക്കുമോ?
ആ അവസാനത്തെ ചിന്ത എന്നെ ശെരിക്കും ഭയപ്പെടുത്തി. എന്റെ കണ്ണുകൾ പെട്ടന്ന് നിറഞ്ഞു. ഹൃദയം പൊട്ടുമെന്ന പോലെയായി.
“നിന്ന് ഉറങ്ങിയതൊക്കെ മതി… വാ, നമുക്ക് പള്ളിയില്‍ പോകാം.” ചേട്ടന്റെ ശാന്തമായ സംസാരം കേട്ട് ഞാൻ അന്തംവിട്ടു ചേട്ടനെ നോക്കി.
മുഖത്ത് അല്‍പ്പം സങ്കടം ഉണ്ടായിരുന്നു എങ്കിലും പുഞ്ചിരിയോടെയാണ് ചേട്ടൻ എന്നെയും നോക്കി നിന്നത്. ചേട്ടന്റെ ആ കണ്ണുകളില്‍ പ്രണയം ആണോ മിന്നിമറഞ്ഞത്..!?
“വായും നോക്കി നില്‍ക്കാതെ വാടി പെണ്ണേ…!” ചേട്ടൻ ചിരിച്ചു.
ചേട്ടൻ ചിരിച്ചത് കണ്ടതും നരകത്തില്‍ അകപ്പെട്ടിരുന്ന ഞാൻ രക്ഷപ്പെട്ടു സ്വര്‍ഗത്തില്‍ ചെന്നത് പോലത്തെ ആശ്വാസമാണുണ്ടായത്.
“പിന്നേ, ഡാലി…., നിന്റെ ഈ ദുപ്പട്ട…..”
“എന്താ ചേട്ടാ..? ചേട്ടന് ഈ ദുപ്പട്ട ഇഷ്ട്ടമായില്ലേ?” ഞാൻ പരിഭവിച്ചു നിന്നു.
“അതൊന്നുമല്ല… നി നിന്റെ ദുപ്പട്ട ഇട്ടിരിക്കുന്ന രീതിയാണ് നിന്റെയും ഈ ഡ്രസിന്റേയും യാഥാര്‍ത്ഥ ഭംഗിയെ നശിപ്പിക്കുന്നത്.” ചേട്ടൻ കണ്ണുകൾ ചുരുക്കി ചുണ്ടില്‍ വിരൽ കൊണ്ട് തട്ടി പറഞ്ഞു.