ഇത്ര മതിമറന്ന് എന്നെയും നോക്കി വിടര്‍ന്ന കണ്ണുകളോടെ എന്റെ ഭംഗി ആസ്വദിക്കുന്ന ചേട്ടന്റെ ആ നില്‍പ്പ് കണ്ടപ്പോ, ഞാൻ പൂര്‍ണ നഗ്നയായി ചേട്ടന്റെ മുന്നില്‍ നില്‍ക്കുന്നത് പോലെയാണ് തോന്നിയത്. എനിക്ക് വല്ലാത്ത നാണം തോന്നി. നാണത്തോടെ ഞാൻ ചിരിച്ചു.
എന്റെ ചിരി കേട്ട് സ്ഥലകാല ബോധമുണ്ടായത് പോലെ ചേട്ടൻ മെല്ലെ തല ഒന്ന് ചെരിച്ചു പിടിച്ചു. എന്നിട്ട് ആ കണ്ണുകൾ പിന്നെയും എന്നെ മൊത്തമായി ഒന്ന് ഉഴിഞ്ഞു. ഞാൻ കോരിത്തരിച്ചു നിന്നു.
“നി ശരത്കാല പൂന്തോട്ടത്തിൻ്റെ രാജ്ഞിയല്ലേ ഡാലിയ…!!” കവിത പോലെ പാടി എന്നെ പുകഴ്ത്തിയത് കേട്ട് ഞാൻ സ്ട്രക്കായി നിന്നു.
എന്റെ ഉള്ളില്‍ സന്തോഷവും ആശ്ചര്യവും നിറഞ്ഞു തുളുമ്പി.
“അഭിമാനവും, ആന്തരിക ശക്തിയും, ചാരുതയും, സൗന്ദര്യവും, സർഗ്ഗാത്മകതയും അല്ലേ നി പ്രതിനിധീകരിക്കുന്നത്, ഡാലിയ…!!” ഡാലിയ പൂവിന്റെ സവിശേഷതകളിലൂടെ ചേട്ടൻ എന്നെ വര്‍ണിച്ചതും ഞാൻ ഈ ലോകം മറന്ന് ചേട്ടനെ തന്നെ നോക്കി നിന്നു.
“തുളുമ്പുന്ന നിന്റെ സ്വര്‍ഗ്ഗീയ സൗന്ദര്യത്തിന് മാറ്റ് കൂട്ടുകയല്ലേ ഫലസൂനങ്ങളാൽ മുദ്രിതമായ നിന്റെ ഈ വസ്ത്രങ്ങള്‍.”
ചേട്ടൻ എന്റെ സൗന്ദര്യത്തെ കുറിച്ചും, എന്റെ ഈ ഡ്രെസ്സ് എന്റെ സൌന്ദര്യത്തിന് മാറ്റ് കൂടിയെന്ന് പുകഴ്ത്തിയത് കേട്ട് ഞാൻ എന്നെ തന്നെ മറന്നുപോയി.
“നിന്നെ തഴുകി പുണരുന്ന കാറ്റിന് പോലും തോന്നും നിന്നോട് പ്രണയം.” ചേട്ടൻ വേറെ ഏതോ ലോകത്താണെന്ന പോലെ ഈണത്തില്‍ പറഞ്ഞവസാനിപ്പിച്ചു.