“ഇവിടെ കുളിക്കുന്നതിൽ എനിക്കെന്തു കുഴപ്പം…?” ചേട്ടൻ ചിരിച്ചു. “നിന്റെ ഡ്രസ്സൊക്കെ നിന്റെ റൂമിലല്ലേ ഉള്ളത്, അതുകൊണ്ടാ അങ്ങനെ പറഞ്ഞത്.”
ശെരിയാ ഇനി അവിടെ ചെന്ന് ഡ്രെസ്സ് എടുത്തിട്ട് ഇങ്ങോട്ട് വരേണ്ട കാര്യമില്ല.
അപ്പഴാ എന്റെ ഷഡ്ഡി ഈ ബാത്റൂമിൽ കിടക്കുന്ന കാര്യം ഓര്‍ത്തത്. പെട്ടന്ന് എനിക്ക് നാണം വന്നു. ചേട്ടൻ കുളിക്കാന്‍ കേറിയപ്പോ അതിനെ പിന്നെയും കണ്ടു കാണും. ചേട്ടന്റെ ഡ്രസ് അഴിച്ച് അതിന്റെ അടുത്ത് ഇട്ടിട്ട് ആയിരിക്കും കുളിച്ചത്. അപ്പോ ചേട്ടന്റെ കൈ എന്റെ ഷഡ്ഡിയിലൊക്കെ കൊണ്ടു കാണില്ലേ. പെട്ടന്ന് എന്റെ നാണം കൂടിയതും ഞാൻ ചിരിച്ചു.
“പെണ്ണിന് എന്തോ കുഴപ്പമുണ്ട്.” ചേട്ടൻ ചിരിച്ചു. “വേഗം ചെല്ല്.. ചെന്ന് കുളിക്ക്. ഞാൻ പോയി നമുക്ക് കോഫീ ഉണ്ടാക്കാം.” പറഞ്ഞിട്ട് എന്റെ തലയില്‍ പതിയെ ഒരു കൊട്ടും തന്നിട്ടാണ് പോയത്.
ഞാൻ ചിരിച്ചുകൊണ്ട് ഓടി ചെന്ന് ചേട്ടന്റെ ബാത്റൂമിൽ കേറി. എന്റെ ഷഡ്ഡി ഇപ്പോഴും ടവൽ ബാറിൽ തന്നെ കിടപ്പുണ്ടായിരുന്നു. അതിന്റെ അടുത്ത് ചേട്ടന്റെ നനഞ്ഞ ടവലും കണ്ടു.
എന്തൊക്കെയോ പുറത്തു പറയാന്‍ കൊള്ളാത്ത കാര്യങ്ങൾ മനസ്സിൽ വിചാരിച്ച് ചിരിച്ചു കൊണ്ട് എന്റെ ഷഡ്ഡിയും എടുത്തു കൊണ്ട് എന്റെ റൂമിലേക്ക് ഞാൻ ഓടി.
****************
കഴിഞ്ഞ രാത്രി സംഭവിച്ചതൊക്കെ നാണത്തോടെ ചിന്തിച്ചു കൊണ്ട് എങ്ങനെയോ കുളിച്ചിറങ്ങി.
ഇവിടെ വന്ന അന്ന് ഞാനും അല്ലിയും സ്ഥലങ്ങള്‍ ഒക്കെ ചുറ്റി കാണുന്നതിനിടയ്ക്ക് എനിക്കും അല്ലിക്കും കൂടി ഞാൻ കുറച്ച് ഡ്രസൊക്കെ വാങ്ങിച്ചായിരുന്നു. ആദ്യം അവള്‍ക്ക് വേണ്ടെന്ന് പറഞ്ഞു. “നിന്റെ ചേച്ചി നിനക്ക് തരുന്ന ആദ്യത്തെ ഗിഫ്റ്റ്.” എന്നു പറഞ്ഞതും അവള്‍ സന്തോഷത്തോടെ വാങ്ങി.