“എന്റെ പിണക്കം മാറ്റാന്‍ വേണ്ടിയാണോ ചേട്ടൻ എന്നെ ഇതൊക്കെ ചെയ്തത്…?” ഉള്ളില്‍ തോന്നിയ സങ്കടം മറച്ച് കൊണ്ട് ഞാൻ ചോദിച്ചു.
“ഇല്ല….!! നിന്നോട് ഇഷ്ട്ടം ഉള്ളത് കൊണ്ടും… നിന്നെ അങ്ങനെയൊക്കെ ചെയ്യണമെന്ന് എനിക്ക് കൊതി തോന്നിയത് കൊണ്ടുമാണ് ഞാൻ അതൊക്കെ ചെയ്തത്.” ഒരു പുഞ്ചിരിയോടെ പറഞ്ഞെങ്കിലും ഉള്ളില്‍ ഡെയ്സിയെ വിചാരിച്ച് ചേട്ടൻ വിഷമിക്കുന്നു എന്നും മനസ്സിലായി.
ചേട്ടൻ പറഞ്ഞത് കേട്ട് എന്റെ സങ്കടം പെട്ടന്ന് മാറി. തല്‍കാലം എനിക്ക് അത്രയും മതിയായിരുന്നു. പക്ഷേ ചേട്ടൻ ഇപ്പോഴും പൂര്‍ണമായി എന്റേത് മാത്രമായി മാറിയിട്ടില്ല. ഇപ്പോഴും ഡെയ്സിയുടെ ചിന്തകൾ തന്നെയാണ് കൂടുതലായി ചേട്ടന്റെ മനസ്സിൽ നിറഞ്ഞു നില്‍ക്കുന്നത് എന്നും അറിയാം.
എന്തൊക്കെയായാലും ചേട്ടന് എന്നോടുള്ള സ്നേഹം വര്‍ധിച്ചു കൊണ്ട് പോകുന്നതും എനിക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ട്. എത്രതന്നെ ഡെയ്സി ചേട്ടന്റെ മനസ്സിൽ നിറഞ്ഞു നിന്നാലും ഞാനും ചേട്ടന്റെ മനസ്സിൽ അതുപോലെ നിറഞ്ഞു നിന്ന് ചേട്ടനെ കാൻഫുഷനിൽ ആക്കി വല്ലാത്തൊരു അവസ്ഥയില്‍ എത്തിക്കുന്നു എന്ന് ഇടക്കൊക്കെ ചേട്ടന്റെ കണ്ണുകളില്‍ നിന്നും ഞാൻ കണ്ടു മനസ്സിലാക്കിയതാണ്.
ഇന്ന് ഇങ്ങനെയൊക്കെ സംഭവിച്ചു എന്ന് കരുതി ചേട്ടൻ എന്റെ സ്വന്തമായി എന്നല്ല അര്‍ഥം… അങ്ങനെ ചിന്തിക്കാൻ ഞാൻ വിഡ്ഢി ഒന്നുമല്ല. ചേട്ടന്റെ ഉള്ളിലെ മുറിവുകള്‍ക്ക് ആഴം കൂടുതലാണ്.. അത് മെല്ലെമെല്ലെ മാത്രമേ ഉണങ്ങു. ഞാൻ വേണം ക്ഷമ കാണിക്കാൻ. ഇല്ലെങ്കില്‍ ചേട്ടനെ ചിലപ്പോ എനിക്ക് നഷ്ടമായി പോകും.