ഇപ്പോൾ ചേട്ടൻ എന്നെ കളിയാക്കിയില്ല. എന്നാൽ മിണ്ടാതെ കിടന്നു കൊണ്ട് എന്റെ പുറത്തും മുടിയിലും ചേട്ടൻ തഴുകി തന്നുകൊണ്ടിരുന്നു. ഇടക്കിടക്ക് കുഞ്ഞിനെ അടക്കി ചേര്‍ത്തു പിടിക്കുന്നത് പോലെ ചേട്ടൻ എന്നെ അടക്കി ചേര്‍ത്തു പിടിച്ചു.
പക്ഷേ എന്തൊക്കെയായാലും ചേട്ടന്റെ കുസൃതി ഒരിക്കലും മാറില്ലെന്ന് ഉറപ്പായി…. കാരണം ഒരുപാട് നേരം കഴിഞ്ഞ് ചേട്ടൻ മൂളിപ്പാട്ടും പാടി എന്റെ രണ്ടു ചന്തിയിലും താളം തട്ടാൻ തുടങ്ങി.
“എടാ കള്ളച്ചേട്ടാ… ചെണ്ട എന്നാണോ എന്റെ ചന്തിയേ കരുതിയത്…?” ചേട്ടൻ താളം തട്ടൽ നിര്‍ത്തുന്നില്ലെന്ന് കണ്ടു ഞാൻ ചോദിച്ചു.
“വേദനിക്കുന്നോ…?” താളം നിര്‍ത്താതെ ചേട്ടൻ ചോദിച്ചു.
“വേദനിക്കുന്നില്ല… പക്ഷേ എന്റെ കണ്‍ട്രോള്‍ മൊത്തവും പോയി. ഞാൻ പറഞ്ഞതും ചേട്ടൻ പെട്ടന്ന് താളം നിര്‍ത്തി.
“സോറി…” ചേട്ടൻ പറഞ്ഞു.
“ചേട്ടൻ സോറി പറയുന്നത് എനിക്ക് തീരെ ഇഷ്ട്ടമല്ല.”
“ശെരി, ഇനി ഞാൻ സോറി പറയില്ല.” ചേട്ടൻ പറഞ്ഞു
“അത് പോട്ടെ. ചേട്ടൻ സത്യം പറ…, ചേട്ടന് എന്നോട് പ്രണയം ഇല്ലേ..? ഞാൻ ചേട്ടനെ തൊടുന്നതും പിടിക്കുന്നതും ചേട്ടന് ഇഷ്ട്ടം ഇല്ലേ..? ചേട്ടന് എന്നെ എന്തെങ്കിലും ഒക്കെ ചെയ്യാൻ ഇഷ്ട്ടം തോന്നിയിട്ടില്ലേ..?”
എന്റെ ചോദ്യങ്ങൾ കേട്ട് കുറച്ചു നേരത്തേക്ക് ചേട്ടൻ മിണ്ടാതെ കിടന്നു.
“നിന്നോട് എനിക്ക് പ്രണയമുണ്ട്, ഡാലി. നി എന്നെ തൊടുന്നതും എനിക്ക് നിന്നെ തൊടാനും ഇഷ്ട്ടമാണ്. പക്ഷേ നി എന്നെ തോടുമ്പോഴും, ഞാൻ നിന്നെ തോടുമ്പോഴും ഡെയ്സിയാണ് മനസ്സിൽ നിറഞ്ഞു നില്‍ക്കുന്നത്. എന്റെ ഉള്ളില്‍ മറഞ്ഞു കിടക്കുന്ന നിന്നോടുള്ള ഇഷ്ട്ടം പുറത്തേക്ക് വരാൻ ശ്രമിക്കുമ്പോള്‍ മനസ്സ് ഡെയ്സിയെ ആവാഹിച്ച് നിര്‍ത്തുന്നു. എന്തു ചെയ്യണം എന്നെനിക്കറിയില്ല. എന്റെ ഈ അവസ്ഥ മാറണം… നിന്നെ എനിക്ക് ഡെയ്സിയായിട്ടല്ല… നിന്നെ ഡാലിയയായി തന്നെ കാണാന്‍ കഴിയണം. എന്നാലേ ആ പ്രണയത്തിന് ജീവൻ ഉണ്ടാകുകയുള്ളൂ. അത് എപ്പോ എങ്ങനെ കഴിയുമെന്ന് എനിക്കറിയില്ല. അതുകൊണ്ട് എന്നെ വിചാരിച്ച് നിന്റെ ജീവിതം നി നശിപ്പിക്കരുത്.”