പക്ഷേ പെട്ടന്ന് ഞാൻ ചാടി എഴുന്നേറ്റു. ചേട്ടനെ പിടിച്ചു വലിച്ച് മലർത്തി കിടത്തിയിട്ട് ചേട്ടന്റെ വയറിൽ കേറിയിരുന്നു.
“എത്ര സീരിയസ്സായ കാര്യമാണ് ഞാൻ സംസാരിച്ച് കൊണ്ടിരുന്നത്… എന്നിട്ടും ചേട്ടൻ എന്നെ കളിയാക്കി…!!” ഞാൻ ദേഷ്യത്തില്‍ ചേട്ടന്റെ തോളിലും കൈയിലും അടിക്കാന്‍ തുടങ്ങി. “എന്റെ സങ്കടം ഒന്നും കാണുന്നില്ല.. എന്റെ പ്രെഷർ എല്ലാം കളഞ്ഞു പോയി… എന്റെ ദുഃഖമെല്ലാം മോഷണം പോയി…” ഞാൻ പിന്നെയും പിന്നെയും ചേട്ടന്റെ കൈയിലും തോളിലും എല്ലാം അടിച്ചു.
പക്ഷേ ചേട്ടൻ പൊട്ടിച്ചിരിച്ചു. ഞാൻ ചേട്ടന്റെ വയറിൽ ഇരുന്നുകൊണ്ട് മുഖം വീർപ്പിച്ചതും ചേട്ടൻ എന്നെ നോക്കി നിര്‍ത്താതെ ചിരിച്ചു. അവസാനം ആ ചിരി കണ്ടിട്ട് എനിക്കു പോലും ചിരി പൊട്ടി. ആദ്യം ഒരു തേങ്ങലാണ് പുറത്തേക്ക് വന്നത്.. അതിനുശേഷം ഞാനും ചിരിച്ചു.
പക്ഷേ ഞാൻ വേഗം ചിരി നിര്‍ത്തി. മുഖവും വീർപ്പിച്ച് കൊണ്ട് പിന്നെയും ഞാൻ ചേട്ടനെ അടിക്കാന്‍ കൈ ഓങ്ങി… എന്നാൽ അതിനുള്ള അവസരം തരാതെ ചേട്ടൻ എന്നെ പിടിച്ചു വലിച്ച് ചേട്ടന്റെ മുകളില്‍ കിടത്തി എന്നെ കെട്ടിപ്പിടിച്ചു.
ഞാൻ ശെരിക്കും ചേട്ടന്റെ മുകളില്‍ ഒരു നിമിഷം സ്തംഭിച്ചു കിടന്നു പോയി. എന്നിട്ട് ചേട്ടനെ ഞാനും കെട്ടിപിടിച്ചു കൊണ്ട് ചേട്ടന്റെ മുകളില്‍ തന്നെ കിടന്നു.
അന്നേരം എന്റെ മനസ്സിൽ നിന്നും കരച്ചില്‍ നുരഞ്ഞുയർന്നു വന്നു. അതിനെ എനിക്ക് അടക്കാനും കഴിഞ്ഞില്ല. ഞാൻ ചേട്ടനെ കെട്ടിപിടിച്ചു കൊണ്ട് പൊട്ടിപൊട്ടി കരഞ്ഞു.