“കഴിഞ്ഞു ചേട്ടാ.” ഞാൻ പറഞ്ഞു. “പിന്നെ, ഇത് സീനത്ത്. ഇവള്‍ മേരി.. പിന്നെ ഇത് ഹസീന. ഞാനും സീനത്തും ഒരേ ഡിപ്പാര്‍ട്ടുമെന്റ് ആണ്.”
“ഹയ്…” ചേട്ടൻ പുഞ്ചിരി മാറാതെ പറഞ്ഞു.
“ഹലോ റൂബിന്‍ ചേട്ടാ.” സീനത്തും മേരിയും ഹസീനയും ചേട്ടനെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു.
“ഇവരെ പുറത്തുള്ള പാർക്കിംഗിൽ ഡ്രോപ്പ് ചെയ്യാമെന്ന് ഞാൻ പറഞ്ഞായിരുന്നു..” ഞാൻ ചേട്ടനോട് പറഞ്ഞു.
“അതിനെന്താ… നമുക്ക് ഡ്രോപ്പ് ചെയ്യാമല്ലോ.”
ചേട്ടൻ പറഞ്ഞതും ഞാൻ മുന്നിലും അവർ പുറകിലും കേറി. തിരികെ സെക്യൂരിറ്റി ഗേറ്റില്‍ വന്നപ്പോ വേറൊരു സെക്യൂരിറ്റിയാണ് വേഗം പുറത്തേക്ക് വന്ന് ആം ബാരിയർ തുറന്നു തന്നത്. അയാളും ചേട്ടനെ നോക്കി പുഞ്ചിരിച്ചു.. കൈ പൊക്കി കാണിച്ചു. ചേട്ടനും പുഞ്ചിരിയോടെ കൈ കാണിച്ചിട്ട് പുറത്തുള്ള പാർക്കിംഗിൽ നിര്‍ത്തി.
പുറകില്‍ ഇരിക്കുന്ന മൂന്ന് പേരുടെ മുഖത്തും ആശ്ചര്യം ഇതുവരെ മാറിയിരുന്നില്ല. അവർ ഇറങ്ങിയ ശേഷം ഞങ്ങളോട് നന്ദി പറഞ്ഞിട്ട് പുഞ്ചിരിച്ചു.
“ഒരാഴ്ച കഴിഞ്ഞ് കാണാം.” അവരോട് ഞാൻ പറഞ്ഞു. “പോകാം ചേട്ടാ.” ചേട്ടനെ നോക്കി ഞാൻ പറഞ്ഞതും ചേട്ടൻ വണ്ടി എടുത്തു.
ഒരുപാട് നേരം ചേട്ടനെ കാണാതിരുന്നിട്ട് ഇപ്പൊ കണ്ടത് തൊട്ടെ മനസ്സ് തുള്ളിച്ചാടി സന്തോഷിച്ച് കൊണ്ടിരുന്നു. നേരത്തെ ഉണ്ടായിരുന്ന പിണക്കം പോലും അലിഞ്ഞു പോയിരുന്നു.
“എന്നാ ജോലിക്ക് ജോയിൻ ചെയ്യുന്നേ..?” ചേട്ടൻ ചോദിച്ചു.
“ഒന്നാം തിയതി.”