റോസ് മേഡം മുഖം ചുളിച്ചു എങ്കിലും ഒന്നും പറഞ്ഞില്ല. ഞാനും സീനത്തും അവനില്‍ നിന്നും വലിയ ഗ്യാപ്പ് മെയിൻടെയിൻ ചെയ്തു.
ഒടുവില്‍ റോസ് മേഡം ഞങ്ങൾക്ക് ഡ്രെസ്സ് കോഡ് കുറിച്ചും, ജോലിയെ കുറിച്ചും, സേഫ്റ്റിയെ കുറിച്ചും, ഇവിടത്തെ എല്ലാ നിയമങ്ങളെ കുറിച്ചും ഒക്കെ സമ്മറൈസ് ചെയ്തു.
പിന്നെ കമ്പനിയുടെ തന്നെ ലേഡീസ് ഹോസ്റ്റലും മെൻസ് ഹോസ്റ്റലും ഉണ്ട്. ഞങ്ങൾക്ക് താല്‍പര്യം ഉണ്ടെങ്കിൽ ഹോസ്റ്റലില്‍ താമസിക്കാം എന്നും അവർ സൂചിപ്പിച്ചു. ശേഷം അടുത്ത മാസം ഒന്നാം തിയതി ജൊയിൻ ചെയ്യാൻ ഒഫിഷ്യൽ ലെറ്ററും ഞങ്ങൾക്ക് റോസ് മേഡം തന്നു.
എന്തായാലും ജോയിൻ ചെയ്യാൻ ഇനിയും ഒരാഴ്ചത്തെ സമയമുണ്ട്.
അതുകഴിഞ്ഞ് റോസ് മേഡം ഞങ്ങളെ സ്റ്റോർ റൂമിൽ കൂട്ടിക്കൊണ്ടുപോയി. അവിടെ ഒരു സ്ത്രീയും പുരുഷനും ഉണ്ടായിരുന്നു. ആ സ്ത്രീ എന്നോടും സീനത്തോടും അളവ് ചോദിച്ചിട്ട് ഒരാള്‍ക്ക് മൂന്ന് ജോഡി വീതം ഓഫീസ് സ്യൂട്ട് എടുത്തു തന്നു. ആ പുരുഷനാണ് അരവിന്ദ് നോട് ഡീൽ ചെയ്തത്.
ഞങ്ങൾ ജോയിൻ ചെയ്യുന്ന അന്ന് ഐഡി കാർഡ് കിട്ടുമെന്നും പറഞ്ഞു. ശേഷം, ഒരാഴ്ച കഴിഞ്ഞ് അവരുടെ ഓഫീസിൽ റിപ്പോര്‍ട്ട് ചെയ്യാൻ പറഞ്ഞു. അങ്ങനെ എല്ലാം കഴിയാന്‍ ഏകദേശം രണ്ടര മണിക്കൂറാണ് എടുത്തത്.
ഒടുവില്‍ ഞങ്ങളെ വെയിറ്റിങ് റൂമിൽ കൊണ്ടു വിട്ടിട്ട് റോസ് മേഡം പോയി. അവിടെ മറ്റുള്ള നാലുപേരും കൂടി ഉണ്ടായിരുന്നു.
ഞാനും സീനത്തും മറ്റു രണ്ട് പെണ്‍കുട്ടികളായ ഹസീനയും, മേരിയും, ഒരുമിച്ച് വെയിറ്റിങ് റൂമിൽ മാറി ഇരുന്ന് സംസാരിച്ചു. അരവിന്ദും മറ്റ് രണ്ട് ആണുങ്ങളും കൂടിയിരുന്നു അല്‍പ്പം ഉച്ചത്തില്‍ സംസാരിക്കാന്‍ തുടങ്ങി.