അത് പറഞ്ഞു അവൻ താഴേക്ക് പോയ്
റാണി വാതിലടച്ചു കുറച്ചു നേരം കണ്ണടച്ച് നിന്നു്.
റാണി :(മനസ്സിൽ) ദൈവമേ അകലാൻ ശ്രമിക്കുമ്പോൾ പിന്നെയും പിന്നെയും അടുപ്പിക്കാൻ ആണല്ലോ ശ്രമിക്കുന്നത്.
ഉച്ചയ്ക്ക് തൻ്റെ കുട്ടുകാരി റിമി ഫ്ലാറ്റിലേക്ക് വന്നു.
റിമി: അല്ലാ ഇതെന്താ താഴോട്ട് ഒന്നും കണ്ടില്ലല്ലോ.
റാണി: ഒന്നിനും ഒരു മൂഡ് തോന്നിയില്ല.
റിമി : എന്നാല് ഞാനൊരു ഗുഡ് ന്യൂസ് പറയട്ടെ. എൻ്റെ കല്ല്യാണം ഉറപ്പിച്ചു.
റാണി: എപ്പോ? ആരുമായി?
റിമി: ഉറപ്പിച്ചു എന്ന് പറഞ്ഞാല് നേരിട്ട് കണ്ട് ഇഷ്ടപ്പെട്ടു. എല്ലാം ഓകെ ആയ മട്ടാണ്.
റാണി: ആരാ പയ്യൻ. എവിടുള്ളതാ.
റിമി: ഇവിടുത്തുക്കാരൻ തന്നെ. Matrimony വഴി പരിച്ചപെട്ടത് ആണ്. പേര് പോൾ. ജോലി ആർമിയിൽ ആണ്.
റാണി: ഹൊ ഒരു പട്ടാളക്കാരനെ തന്നെ കിട്ടിയല്ലോ. ചിലവ് എങ്ങന മോളെ.
റിമി: എല്ലാം ചെയ്യാം.
പിന്നെയും അവർ ഒരുപാട് സംസാരിച്ചു ശേഷം റിമി അവളുടെ ഫ്ലാറ്റിലേക്ക് പോയ്. നാളെ കാണാം എന്ന് പറഞ്ഞു.
വൈകിട്ട് ഇവൾ ബിരിയാണി ഉണ്ടാക്കുന്ന തിരക്കിൽ ആയിരുന്നു. അവള് പക്ഷേ അധികം പേടി ഇല്ലായിരുന്നു കാരണം husband കൂടെ ഉള്ളത് കോണ്ട് ജീവൻ പറയുന്നത് കേൾക്കാൻ നിക്കേണ്ട എന്ന് അവൾക്ക് ഉറപ്പ് ആയിരുന്നു.
പെട്ടന്ന് കോളിംഗ് ബെൽ മുഴങ്ങി.
വാതിൽ തുറന്നപ്പോൾ മുന്നിൽ അതാ ജീവൻ നിൽക്കുന്നു.
ജീവൻ: ഞാൻ അകത്തേക്ക് വന്നോട്ടെ
റാണി: ഏട്ടൻ വന്നിട്ടില്ല വരുമ്പോൾ വിളിക്കാം അപ്പോ വന്നാൽ മതി