സ്റ്റെല്ല :മം ( തലയാട്ടി കൊണ്ട് സമ്മതമെന്ന നിലക്ക് മൂളി )
ആരതി : അന്നത്തെ ആ സംഭവം കാരണം IG ക്ക് പരാതി പോവുകയും മാഡം 6 മാസത്തേക്ക് സസ്‌പെൻഡ് ചെയ്യപെടുകയും ചെയ്തു… പിന്നെ എന്താ സംഭവിച്ചത്… മാഡം ഇപ്പോളും ജയിലിൽ വച്ച് കാണാൻ പോയ ആ ക്രിമിനലിനെ പറ്റി ഒന്നും പറഞ്ഞില്ല… അയ്യാൾ മാഡം കണ്ട് കഴിഞ്ഞു 2 മാസം കഴിഞ്ഞപ്പോൾ ജയിൽ ചാടി എന്നാണ് അറിഞ്ഞത്… ആ ജയിൽ ചാട്ടവും മാഡവും തമ്മിൽ എന്തെങ്കിലും കണക്ഷനുണ്ടോ??
സ്റ്റെല്ല : ഞാൻ അയ്യാളെ ജയിലിൽ പോയി കണ്ടത് പേർസണൽ കാര്യമാണ്… അതിന്റെ പേരിൽ അയ്യാൾ ചെയുന്ന എല്ലാ കാര്യവും എന്റെ അറിവോടെ ആകണമെന്നില്ലലോ… എനിക്ക് അറിയില്ല…….
സ്റ്റെല്ല വീണ്ടും കോൺഫിഡൻസോടെ മറുപടി പറയാൻ തുടങ്ങിയിരിക്കുന്നു എന്ന് ആരതിക്ക് മനസ്സിൽ ആയി.. ആരതി അടുത്ത ചോദ്യം ചോദിക്കാൻ തുടങ്ങുമ്പോളേക്കും സ്റ്റെല്ലയുടെ ഫോൺ റിങ് ചെയ്തു…..
സ്റ്റെല്ല : excuse me… ഇതൊന്നു അറ്റൻഡ് ചെയ്യട്ടെ എന്ന് പറഞ്ഞുകൊണ്ട് അല്പം മാറി നിന്നു സംസാരിക്കാൻ എഴുന്നേറ്റു.. ആരതി ലൈവ് ഷോയിൽ ഒരു ഷോർട്ട് ബ്രേക്ക് കൊടുത്തു….
സ്റ്റെല്ല റിങ് ചെയുന്ന ഫോൺ എടുത്ത് ആരുമില്ലാത്ത ഒരു മൂലയിലേക്ക് നടന്നു…
മാത്യു ( ഇൻഫോർമർ ) എന്ന് സേവ് ചെയ്ത ആ കാൾ അവൾ അറ്റൻഡ് ചെയ്തു……
മാഡം എന്താ എന്നെ ജയിൽ ചാടാൻ സഹായിച്ച വിവരം ഷോയിൽ പറയാതെ ഇരുന്നത്… നമ്മൾ തമ്മിലുള്ള ഡീൽ അതായിരുന്നില്ലല്ലോ…..
സ്റ്റെല്ല അല്പം പരുക്കൻ ശബ്ദത്തതോടെ മാത്യുനു മറുപടി കൊടുത്തു