“ആർദ്രെ.”
“ഉം. ഏട്ടാ.”
“കിടക്കാം.”
“ഉം.”
എന്നെ ആശ്വസിപ്പിക്കാൻ എന്ന മട്ടിൽ ആർദ്ര എന്റെ കൈയിൽ അവളുടെ കൈവെച്ചു എണീറ്റ് നിന്നു. അടുത്ത നിമിഷം ഞാനവളെ ഇരുകൈകൊണ്ടും പൊക്കിയതും, അവളുടെ മുഖത്തൊരു ഞെട്ടലോടെയുള്ള ചിരി ഞാൻ കണ്ടു.
“മുത്തേ.”
“ഉം…”
അവളെ കയ്യിൽ എടുത്തുകൊണ്ട് തന്നെ ഹാളിലെ ലൈറ്റ് ഓഫാക്കാനായി ഞാൻ നടന്നു. അവളുടെ മുടിയിഴകൾ കാറ്റിൽ തൂങ്ങിയാടി. അവൾ തന്നെ സ്വിച്ച് ഓഫാക്കിയതും. ആ ഇരുട്ടിൽ അവളെന്റെ ചുണ്ടിൽ ചുണ്ടമർത്തി. ഒരുനിമിഷം ലോകം അവസാനിക്കുന്നപോലെ തോന്നിപോയി. ഇതാണ് പെണ്ണ്. അവളെക്കാളും മറ്റൊന്നും ഈ ലോകത്തു തനിക്കില്ല എന്ന് വിശ്വസിപ്പിച്ചാൽ അവളെല്ലാം തരും.!
ആർദ്രയുടെ കൈകൾ പതിയെ എന്റെ ദേഹത്തിനു ചുറ്റുമായി ഇറുകെ പുണർന്നുകൊണ്ടിരുന്നു. അമ്മയുടെ മുറികളും കഴിഞ്ഞാണ് എന്റെ മുറിയിലേക്കുള്ള വഴി. ചാരിയ അമ്മയുടെ മുറിയിലേക്ക് ഞങ്ങൾ നോക്കിയപ്പോ. നല്ല ഉറക്കം. വാതിൽ ആർദ്ര തന്നെ അടച്ചുകൊണ്ട് എന്റെ കണ്ണിലേക്ക് നോക്കി. അടക്കാനാവാത്ത ഒരാവേശവും ഒരല്പം പരിഭ്രമവും അവളുടെ കണ്ണിൽ ഞാൻ കണ്ടു.
എന്റെ മുറിയിലെത്തിയതും ആർദ്ര നിലത്തേക്ക് ഊർന്നിറങ്ങി. ഞാൻ വാതിലടച്ചുകൊണ്ട് കുറ്റിയിട്ടതും, ആർദ്ര എന്റെ പിന്നിൽ നിന്നും എന്റെ വയറിലൂടെ കൈകോർത്തു കെട്ടിപിടിച്ചു. എന്റെ തോളിൽ അവളുടെ മുഖം ചേർത്തമർത്തി. ഞാൻ തിരിഞ്ഞു നിന്നതും, ആർദ്ര തലകുനിച്ചു എന്നെ നോക്കാതെ അങ്ങനെ തന്നെ നില്പായിരുന്നു.
“ആർദ്ര.” ഞാവളുടെ ഇരു കവിളിലും കൈപിടിച്ച് അമർത്തി മുഖം പയ്യെ പൊക്കി.