പക്ഷെ പിള്ളേർ നേരത്തെ ഉറങ്ങിയപ്പോ, ഞാൻ ആർദ്രയോടു പറഞ്ഞു.
“എടി ഇത്തിരി കഴിഞ്ഞു കിടക്കാം, വാ എന്റെ കൂടെ” എന്ന് പറഞ്ഞു ആർദ്രയുടെ കൈത്തണ്ടയിൽ ഞാൻ പിടിച്ചു. പിങ്ക് കളർ ലൂസ് ടീഷർട്ടും, ബ്ലാക്ക് പാവാടയും ആയിരുന്നു പെണ്ണിന്റെ ഉടയാട. പിന്നെ മുടി പിറകിലേക്ക് വിരിച്ചിട്ടിരിക്കയായിരുന്നു അവളപ്പോൾ, നെറ്റിയിൽ പാതി മാഞ്ഞ ഒരു ചെറിയ ഭസ്മകുറിയുണ്ട്. അതവൾ സന്ധ്യക്ക് വിളക്ക് വെക്കുമ്പോ ഇടുന്നതാണ്.
സോഫയിൽ അറ്റത്തു അവളിരുന്നപ്പോൾ, മടിയിൽ തലവെച്ചുകൊണ്ട് ഞാനും അവളോടപ്പം കിടന്നു.
“അമ്മയെവിടെ?”
“പാത്രം കഴുകുവാ?”
“ചേച്ചിയോ?”
“പിള്ളേരെ ഉറക്കുന്നു!”
ടീവിയിൽ ഒരു ഹിന്ദി മൂവി ആയിരുന്നു ആർദ്ര കണ്ടുകൊണ്ടിരുന്നത്. അവളുടെ മടിയിൽ കിടന്നു, ഇടയ്ക്കിടെ അവളെ തൊട്ടു തലോടുമ്പോ അവളെന്റെ കൈ തട്ടിമാറ്റിക്കൊണ്ടേ ഇരുന്നു. അമ്മ കുറച്ചു നേരം കഴിഞ്ഞപ്പോ ജോലി തീർത്തു കിടക്കാനായി ബെഡ്റൂമിലേക്ക് നടന്നു.
“അമ്മെ, ടെറസിലെ തുണി ഞാനെടുത്തു മടക്കി വെച്ചിട്ടുണ്ടേ.”
“ഉം ശെരി” അമ്മ അവളെനോക്കി മറുപടി പറഞ്ഞു, ഒപ്പം
“കെടക്കുന്നില്ലേ രണ്ടും” എന്നും എന്നോട് ചോദിച്ചു. “കിടക്കണം.” എന്ന് ഞാനും അമ്മയോട് ചിരിച്ചു പറഞ്ഞു. നേരം പോകുന്നു. ആർദ്ര അനങ്ങുന്നുമില്ല.
അവളോട് എന്തെങ്കിലും ചോദിക്കാമെന്ന് വെച്ചാൽ, അവളുടെ മൂഡ് ശെരിയല്ലാത്തപോലെ എനിക്ക് തോന്നി. എങ്കിലും ഒന്ന് ശ്രമിച്ചേക്കാം എന്ന് ഞാനും വിചാരിച്ചു.
“ആർദ്രാ”
“ഉം.”
“ആർ…ർദ്രാ….”
“എന്താ.”
“നീയെന്താടാ ഇന്നെന്നോട് മിണ്ടിയതേയില്ല?”