ഇതിനിടെ തമാശയെന്തെന്നാൽ… ലതിക എന്നുമെന്നെ വിളിച്ച് ഗുണദോഷിക്കുന്നു! വൈകുന്നേരം ഞാനൊരു പെഗ്ഗൊഴിക്കണ സമയം കൃത്യമായി അവളുടെ വിളി വരും! അവടെ അപ്പോൾ കാലത്ത് ഒൻപതോ പത്തോ സമയമാണ്!
ന്താടാ നീ എൻ്റെ കവിതമോളെ വീട്ടിലേക്കു വിളിക്കാത്തേ? അവളൊരു പെണ്ണല്ലേ! ഇത്രേം നാളിനു ശേഷം അവൾക്കു കിട്ടിയ…ഇഷ്ട്ടപ്പെട്ട ഒരാങ്കുട്യല്ലേടാ നിയ്യ്!
ഡീ! നീയൊരു ഭാര്യയാണോടീ! ഞാൻ ഒരിറക്ക് വിസ്ക്കി അകത്താക്കീട്ട് ചിരിച്ചു. ഞാനെത്രയോ ഡീവോർസ് കേസുകൾ കൈകാര്യം ചെയ്തിരിക്കുന്നു! ന്നാല് നിന്നെപ്പോലെ കെട്ട്യോനു കൂട്ടിക്കൊടുക്കണ ഫാര്യേനേ ഇപ്പഴാടീ കണ്ടത്!
അവളുടെ പൊട്ടിച്ചിരി ആയിരക്കണക്കിനു കിലോമീറ്ററുകൾ ദൂരെ നിന്നും മണിനാദം പോലെയൊഴുകി വന്നു. എടാ വക്കീലു ചെക്കാ! നീയിനി എന്തൊക്കെ കാണാൻ കിടക്കുന്നു! ദേ പിന്നെയുമവളുടെ കൊല്ലുന്ന ചിരി! ശരി ശരി! ഞാനൊന്നു റിലാക്സാവട്ടേടീ! ഡ്രിങ്കൊന്നൂടെ മൊത്തിക്കൊണ്ട് ഞാൻ പറഞ്ഞു. ഡാ! രണ്ടര, അല്ലേല് മൂന്നു ലാർജ്. അതു മതീട്ടോ! ഇതെല്ലാം ഞാനങ്ങ് വരണവരെ. പിന്നെ ഞാൻ കണ്ട്രോളു ചെയ്തോളാം! അവളുടെ ഭീഷണി!
നീയവിടങ്ങു കൂടിക്കോടീ. തിരികെ വരാൻ ധൃതി കൂട്ടണ്ട. ഞാൻ പിന്നേം ചിരിച്ചു.
അയ്യട! ചെക്കൻ്റെയൊരു പൂതി! ഏറിയാല് ഇനി മൂന്നാഴ്ച്ച. അതിനു മുന്നേ ഞാനങ്ങെത്തും. എനിക്കീ കാനഡേം ഇവരുടെ ഫോർമൽ പെരുമാറ്റോമൊന്നും പിടിക്കണില്ലെടാ. നമ്മടെ നാടു തന്നെ സുഖം!
നീ വേണേല് നാളെത്തന്നെ ഇങ്ങു വന്നോടീ. ആതിരേം രാജീവും കൂടി കൊച്ചിനെ നോക്കട്ടെ.
അതല്ലടാ. ലതിയുടെ സ്വരം മൃദുവായി. ഞാനാദ്യമേ ആതിരയോടും രാജീവിനോടും പറഞ്ഞിട്ടുണ്ട്. കുട്ടി അവരുടേതാണ്. അപ്പോൾ ഉത്തരവാദിത്തവും അവർക്കാണ്. അവൻ്റെയമ്മയ്ക്ക് വയ്യാതായതു കൊണ്ടു മാത്രമാണ് ഞാൻ വന്നത്. എന്നാൽ സ്ഥിരം അമ്മൂമ്മമാരെപ്പോലെ ഒന്നോ രണ്ടോ വർഷമൊന്നും നിക്കാൻ എന്നെ കിട്ടുകയില്ല. അവളുടെ മുഖം ഇത്തിരി മങ്ങി. ഞാനതൊന്നും ഗൗനിച്ചില്ല. അവനു ഞാൻ പറഞ്ഞതു മനസ്സിലായി. അവൻ എന്നോടു താങ്ക്സ് പറേവേം ചെയ്തു. പേരക്കുട്ടിയൊക്കെ ശരി. പക്ഷേ അവർ വളർത്തട്ടെ. പറ്റൂല്ലേല് നമ്മടെയടുത്ത് കൊണ്ടാക്കട്ടെ. ഞാൻ പൊന്നുപോലെ നോക്കും.