എല്ലാം ഓക്കെയല്ലേടീ മോളൂ! ഞാനവളുടെ കരം കവർന്നു.
ഒരു പൊട്ടിക്കരച്ചിലായിരുന്നു പ്രതികരണം! ഞാനന്തം വിട്ടുപോയി! ആദ്യം തന്നെ വണ്ടി ഒരു സർക്കാരാപ്പീസിൻ്റെ ഒഴിഞ്ഞ പാർക്കിങ്ങിലേക്കു കേറ്റി, ഓഫാക്കി അവളുടെ നേർക്കു തിരിഞ്ഞു…
മനോജ് സീനിയർ പ്രൊഫസർ ഹൈമാവതീടൊപ്പം രണ്ടാഴ്ച്ച മലേഷ്യേൽ പോവാണെടാ! അവരുടെ ബന്ധം തൊടങ്ങീട്ട് കൊല്ലം മൂന്നായി… ഞാൻ കഴിഞ്ഞ മാസം അറിയാതെ മനോജിൻ്റെ ഫോണിലൊരു മെസേജു കണ്ടതാണ്. പിന്നെ ഇടയ്ക്കെല്ലാം മനോജ് ബാത്ത് റൂമിൽ കേറുമ്പോൾ മെസേജും വാട്ട്സ് ആപ്പും നോക്കാറുണ്ട്. നിനക്കറിയോ! മനോജെന്നെ ഒന്നു തൊട്ടിട്ട് രണ്ടു വർഷത്തിൽ കൂടുതലായി. പിന്നെ ഞാനൊരു മണ്ടിയാണെന്നാ വിചാരം. അതോണ്ടാണ് മൊബൈലൊന്നും ലോക്കു ചെയ്യാൻ പോലും മെനക്കെടാത്തത്.
ഉം… ഞാൻ ചിന്തയിലാണ്ടു. നോക്കടീ! നിൻ്റെയടുത്തിരിക്കുന്നത് ഒരു സീനിയർ വക്കീലാണ്. എന്താണ് നിൻ്റെ ഭാവി പ്ലാൻ. നീ ആലോചിക്ക്…
ആലോചിക്കാനൊന്നുമില്ല. വിനു ആണെൻ്റെ പ്രയോറിട്ടി. അവനീ കൊച്ചു പ്രായത്തില് ഒരു കുടുംബം… അച്ഛനും അമ്മയും വേണം. ഞാനൊരിക്കലും അവന് പ്രായപൂർത്തിയായി തീരുമാനങ്ങളെടുക്കാറാവുന്നതിനു മുൻപ് ഒരു പിരിയലിന് മനോജിനോട് ആവശ്യപ്പെടില്ല. പിന്നെ മനോജ് ഞങ്ങളെ വിട്ടു പോവുമോ എന്നെനിക്കറിയില്ല. പോയാൽ ഞാൻ തടയില്ല.
ഞാനവളുടെ കയ്യിൽ പിടിച്ചു. എന്തുവന്നാലും ലതിയും ഞാനും ഞങ്ങൾ നിൻ്റെയൊപ്പം കാണും.
അതെനിക്കറിയാം വിശ്വം! അവളുടെ കണ്ണുകൾ നിറഞ്ഞു…
എൻ്റെ മനസ്സിലെന്തോ നുരഞ്ഞു… ചോദിക്കണോ അവളോട്? ഞാനെന്നും ഒരു നേരേ വാ നേരേ പോ അപ്രോച്ചാണ് ലൈഫിലെടുത്തിട്ടുള്ളത്. അതുകൊണ്ട് ഈ വിഷയം ഇപ്പോൾത്തന്നെ ക്ലിയറു ചെയ്യണം.