ജീവിതത്തിന് ശരിയായ ദിശാബോധം തന്നത് എൻ്റെ ചേച്ചിയമ്മയായിരുന്നു.. ഞങ്ങളൊറ്റയ്ക്കാണേല് ചേച്ചിയമ്മേന്നാണ് ഞാൻ വിളിച്ചിരുന്നത്…
ഞാൻ നിയമം പഠിക്കാൻ തീരുമാനിച്ചപ്പോൾ സീമേച്ചീം ഗോപിയേട്ടനും…എല്ലാരും ഹാപ്പിയായി… നീ പ്രാക്റ്റീസു തുടങ്ങിയാല് നാട്ടിൽത്തന്നെ കാണുമല്ലോ എന്നാണ് സീമേച്ചി പറഞ്ഞത്… ലോ കോളേജിലെ ഒന്നാം വർഷ പരീക്ഷ കഴിഞ്ഞപ്പോൾ ചേച്ചിയമ്മേടെ ഫോൺ വന്നു… ഡീ! വക്കീലിനെ ഇങ്ങോട്ടു വിടടീ! വെക്കേഷന് സ്ക്കൂളെൻ്റെ തലേലായെടീ! എനിക്കവധിയില്ലടീ! ചേച്ചിയോട് അനിയത്തീടെ അപേക്ഷ!
നീ പോയി അവൾക്കൊരു കമ്പനി കൊടുക്കടാ! പാവം… സീമേച്ചി പറഞ്ഞു. മൂന്നു വർഷമായി ഞങ്ങൾ കണ്ടിട്ട്! ഇടയ്ക്കെൻ്റെ ചേച്ചിയമ്മ ഞങ്ങടെയൊപ്പം താമസിച്ചിരുന്നെങ്കിലും സീമേച്ചീം ഗോപിയേട്ടനും കൂടെയുള്ളതു കൊണ്ട് അധികം ക്ലോസായി പെരുമാറിയില്ലായിരുന്നു.
ചെല്ലാമെന്നു പറഞ്ഞതിൻ്റെ തലേന്നു തന്നെ ഞാൻ വണ്ടീൽ കേറി. സീമേച്ചിയോട് അനിയത്തിയെ വിളിച്ചറിയിക്കണ്ട എന്നു പറഞ്ഞിരുന്നു. ഒരു സർപ്രൈസാവട്ടെ! ട്രെയിനിൽ നിന്നിറങ്ങിയപ്പോൾ സമയം ഉച്ച തിരിഞ്ഞ് മൂന്നര. കൃത്യമായി വഴി ഗോപിയേട്ടൻ പറഞ്ഞു തന്നിരുന്നു. തെക്കേ മലബാറാണ്. അന്ന് ശരിക്കും ഗ്രാമാന്തരീക്ഷം. പിന്നെ ഈ സംഭവങ്ങൾ വർഷങ്ങൾക്കു മുന്നേ നടന്നതാണ്. ഞാനിരുപത്തിയൊന്നിലേക്ക് കടക്കുന്നതേയുള്ളൂ! നേരേ ഓട്ടോ സ്റ്റാൻഡിലേക്കു വിട്ടു.
ഇറങ്ങേണ്ട കവലയുടെ പേരു പറഞ്ഞു. പതിനഞ്ചു മിനിറ്റ്. സ്ഥലമെത്തി. അവിടെ നിന്നും വലത്തേക്ക് റിക്ഷ വിട്ടു. ഭംഗിയുള്ള ഓടു മേഞ്ഞ ഒരു കൊച്ചു ഇരുനില വീടിൻ്റെ ഇത്തിരി ദൂരത്തിൽ വണ്ടി നിർത്തി ഇറങ്ങി. നേരേ പേരമരത്തിൻ്റെ തണലു വീണ, വെളുത്ത ബൊഗൈൻവില്ല പടർന്നു കിടന്ന വീടിൻ്റെ തടികൊണ്ടുള്ള ഗേറ്റ് ശബ്ദമുണ്ടാക്കാതെ മെല്ലെത്തുറന്ന് ഞാനകത്തു കേറി. ബെല്ലിൽ വിരലമർത്തി…