കവിത [ഋഷി]

Posted by

എൻ്റെ ചേച്ചീ! ഞാനൊരു നൊടിക്ക് കൈകൾ സ്റ്റീയറിങ്ങിൽ നിന്നുമെടുത്ത് ചേച്ചിയെ തൊഴുതു! ഈയുള്ളവനെ വെറുതേ വിടണേ ദേവീ, അമ്മേ, മഹാമായേ!

ഹഹഹ ചേച്ചി പൊട്ടിച്ചിരിച്ചുകൊണ്ട് എൻ്റെ മുടിയിലൂടെ വിരലുകളോട്ടി. അങ്ങനെ വഴിക്കു വാടാ ചെക്കാ! ഈ ഞാനേ സർക്കാർ ജീവനക്കാരിയാ. ബോയ്സ് സ്ക്കൂളിലും, ഗേൾസ് സ്ക്കൂളിലും മിക്ക്സ്ഡ് സ്ക്കൂളിലുമൊക്കെ പിള്ളാരെ വിറപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് നിൻ്റെ വെളച്ചിലൊന്നും ഇങ്ങോട്ടെടുക്കണ്ടടാ കൊച്ചനേ..

ശരിയെൻ്റെ ദേവീ! ഞാൻ ചിരിച്ചുകൊണ്ട് ഡ്രൈവിങ്ങിൽ ശ്രദ്ധിക്കാൻ ശ്രമിച്ചു. എവടെ! ആ വിരലുകളെൻ്റെ മുഖത്തും കഴുത്തിലും.. അവിടെ നിന്നും നെഞ്ചിലേക്കും പടർന്നപ്പോൾ ആകപ്പാടെ കിടുത്തുപോയി… സീമ നിന്നെ കൊഞ്ചിച്ചു വഷളാക്കി. അവളു പോട്ടെടാ! അപ്പോ നിന്നെ എൻ്റെ കയ്യിൽ കിട്ടും! ചേച്ചി എന്നിലേക്കാഞ്ഞ് ചെവിയിൽ മൃദുവായി പല്ലുകളമർത്തി. ആ ശ്വാസത്തിന് മത്തുപിടിപ്പിക്കുന്ന ഗന്ധമായിരുന്നു!

വീടെത്തിയതറിഞ്ഞില്ല! ഈ കൊഴുത്ത ഉയരമുള്ള സുന്ദരിയെന്നെ ഒരു പാവയെപ്പോലെ ഇട്ടു കളിപ്പിക്കുവായിരുന്നു! എന്തു ചെയ്യാനാണ്! പെണ്ണെന്താണറിയാത്ത ഒരു സാധുച്ചെക്കൻ! സുമേച്ചിയെപ്പോലെ ഒരു വെളഞ്ഞ വിത്തീന് ഞാനൊരു എതിരാളിയേ അല്ല… ഇതൊക്കെയാണ് അപ്പോൾ മനസ്സിലൂടെ ഓടിക്കൊണ്ടിരുന്നത്. എന്നാൽ എനിക്കന്ന് അറിയാത്തൊരു കാര്യമുണ്ടായിരുന്നു. സുമേച്ചീടെ സ്നേഹം!

മൂന്നു ദിവസത്തിനകം ഗോപിയേട്ടനും സീമേച്ചിയും ഭാണ്ഡക്കെട്ടുകളുമേറി യാത്രയായി… ഡീ! നീ എൻ്റെ മോനെ പൊന്നു പോലെ നോക്കണം. നിൻ്റെ ടീച്ചർ സ്വഭാവമൊന്നും അവൻ്റെ മേലെ പ്രയോഗിക്കല്ലേ! സീമേച്ചീ എന്നേം അനിയത്തിയേം ഒപ്പം ചേർത്തു പിടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *