ഞാനൊന്ന് ചാരിയിരുന്നു. എനിക്കങ്ങനെ പ്ലാനൊന്നുമില്ല ഗോപിയേട്ടാ..
ശരി. നീയൊന്നാലോചിക്ക്. ഏതെങ്കിലും ഭാഷ പഠിക്കുന്നത് അതുപയോഗിക്കാനാണ്… ഗോപിയേട്ടൻ പോയി. എൻ്റെ മനസ്സിൽ ഒരു വിത്തിട്ടുകൊണ്ട്.
ഞാനാ വീട്ടിൽ നന്നായി ഇഴുകിച്ചേർന്നിരുന്നു. ഇതെൻ്റെ വീടാണ്… എൻ്റെ ഉറ്റവരാണ്… എനിക്കിപ്പോൾ ആരെയും തല്ലണമെന്നോ.. എന്തേലും പ്രശ്നമുണ്ടാക്കണമെന്നോ ഇല്ല… ഒപ്പം എന്നെ മനസ്സിലാക്കുന്ന… സ്നേഹം പകർന്നു തരുന്ന സ്ത്രീ… എൻ്റെ സീമേച്ചിയുമുണ്ട്..
മോനേ. ഞങ്ങള് ഗോപിയേട്ടൻ്റെ കൊലീഗിൻ്റെ മോൾടെ കല്ല്യാണം കൂടാൻ മീററ്റിലേക്ക് പോവാണ്. അടുത്താഴ്ച്ച. പിന്നെ ഒരു കുളു മണാലി ട്രിപ്പൊക്കെ പ്ലാൻ ചെയ്തിട്ടൊണ്ട്. നീയും വരണം. സീമേച്ചി ഒരു നാൾ അത്താഴം കഴിക്കുമ്പോൾ പറഞ്ഞു.
എൻ്റേച്ചീ! ഞാനെങ്ങുമില്ല. ഞാനൊഴിഞ്ഞു…
കണ്ടില്ലേ ഗോപിയേട്ടാ! ഇവനോടൊന്നു പറയെന്നേ! ചേച്ചി അപേക്ഷിച്ചു.
ഗോപിയേട്ടൻ ചിരിച്ചു. ഡീ! നമ്മള് പ്രായമായവരുടെ കൂട്ടത്തിൽ അവനു ബോറഡിക്കുമെന്നേ!
അവൻ്റെ ആഹാരം! എന്തു ചെയ്യും ഏട്ടാ? ദാ സീമേച്ചി പിന്നേം ടെൻഷനടിക്കുന്നു!
ഞാനെണീറ്റ് കൈ കഴുകി. കസേരയിലിരുന്ന സീമേച്ചിയെ പിന്നിൽ നിന്നും കെട്ടിപ്പിടിച്ച് ആ തുടുത്ത കവിളത്തൊരുമ്മ കൊടുത്തു. ചേച്ചി മന്ദഹസിച്ചു. ഈ ചെക്കൻ!
അപ്പോഴാരാണ് വിശ്വം വിശ്വത്തിനെ ഇന്നു കാണുന്ന വിശ്വമാക്കിയത്? കവിത മുന്നോട്ടാഞ്ഞിരുന്നു.
അതിലൊരാൾ ഈ സ്ത്രീയാണെടീ. ഞാൻ ചിരിച്ചു. എന്നെങ്കിലും ബാക്കി നിന്നോടു ഷെയർ ചെയ്യാം. ലതികയോടും ഇത്രയേ പറഞ്ഞിട്ടുള്ളൂ!