ഈ കൊച്ചുകഥയിൽ കാര്യമായി മൂന്നു കഥാപാത്രങ്ങളാണുള്ളത്. അടൂരിൻ്റെ ഭാഷയിൽ പറഞ്ഞാൽ… രണ്ടുപെണ്ണും ഒരാണും!
വിശ്വം… ഇന്നു വക്കീലാപ്പീസിലേക്കു പോണോ? ലതി അവളുടെ ഗ്രീൻ ടീയും കുടിച്ചുകൊണ്ടു ചോദിച്ചു.
ഇന്ന് സുഗുണൻ ഇങ്ങോട്ടു വരും. ഒന്നുരണ്ട് അഫിഡവിറ്റുകൾ ഫയൽ ചെയ്യണം. ജോസും ലേഖയും അതു ഹാൻഡിൽ ചെയ്തോളും… ഈ മഴയുള്ള ദിവസം ഞാനങ്ങ് മടിപിടിച്ച് ആസ്വദിക്കാൻ പോവാടീ… ഞാനവളുടെ ശംഖു പോലുള്ള കാൽപ്പത്തികൾ ഉയർത്തി എൻ്റെ മടിയിലേക്കു വെച്ച് മെല്ലെ തിരുമ്മിത്തുടങ്ങി…
ആഹ്… ഡാ… നിനക്ക് എന്നെ എങ്ങനെ വളച്ചെടുക്കണമെന്നറിയാം…. ലതി ചാഞ്ഞിരുന്ന് സുഖിച്ചു… നിനക്കെന്തോ ആവശ്യമുണ്ട്! പറഞ്ഞു തൊലയ്ക്കടാ! എൻ്റെ ബ്ലഡ്പ്രഷർ കൂട്ടാതെ…
അവള് പേരു കേട്ട കമ്പനിയിൽ സീനിയർ ഓഡിറ്ററായിരുന്നു. വഴിവിട്ടൊന്നും ചെയ്യാൻ മനസ്സില്ലാത്ത പെണ്ണ്. പറ്റില്ലെന്നായപ്പോ പത്തു വർഷം മുന്നേ പണീം വിട്ടിറങ്ങി. എന്നാലും പല പ്രവർത്തനങ്ങളിലും ബിസിയാണ്. ഒന്നിലൊഴിച്ച്. അതവൾക്കും സങ്കടമാണ്… അതെന്താണെന്ന് ഞാൻ വഴിയേ പറയാം.
ഒന്നുമില്ലെടീ. എൻ്റെ പെണ്ണുമ്പിള്ള അവൾടെ കെട്ട്യോനേം വിട്ട് അങ്ങു പോവല്ലേ. ആർക്കറിയാം… വല്ല സായിപ്പും നിന്നെ കറക്കിയെടുത്താല് ഞാൻ വഴിയാധാരമായില്ലേ! അപ്പോ ഇത്തിരി നേരം അവൾടെയൊപ്പം ഇരിക്കാന്നു വിചാരിച്ചു.
അയ്യട! കെഴവൻ്റെയൊരാഗ്രഹം! ഞാൻ നിന്നെ വിട്ടു പോയിട്ടു നല്ല കിളുന്തു പെമ്പിള്ളാരുടെ കൂടെ അടിച്ചുപൊളിക്കാന്നല്ലേടാ നിൻ്റെ സ്വപ്നം. നടപ്പില്ലെടാ മോനേ! നിന്നെ ഞാനൊരുത്തിക്കും കൊടുക്കാൻ പോണില്ല!