ബില്ലുകൾ പുള്ളി പേ ചെയ്തോളും. ആഴത്തിലുള്ള മുറിവായിരുന്നു. ആദ്യം ഇത്തിരി ക്രിട്ടിക്കലായിരുന്നു. ഇൻഫെക്ഷനും കേറി. രണ്ടാഴ്ച്ച കഴിഞ്ഞിരുന്നു. മൂന്നു ദിവസം ഐസീയൂവിലായിരുന്നു. ഞാനാകെ തളർന്നിരുന്നു.. പേ വാർഡിൽ ആകാശവും നോക്കി കിടന്നപ്പോൾ ചിന്തിക്കാൻ ധാരാളം സമയം കിട്ടി. കൂട്ടത്തിൽ കറുത്ത സുന്ദരി ഗ്രേസി സിസ്റ്റർ കൊണ്ടു വന്നിരുന്ന പുസ്തകങ്ങൾ… ഇംഗ്ലീഷ്, മലയാളം നോവലുകൾ വായന…
ഗോപിയേട്ടനെ വർഷങ്ങൾക്കു മുമ്പ് കണ്ടതാണ്. സീമേച്ചിയേയും. എന്നാലും ഗുളിക രൂപത്തിലുള്ള വേദന സംഹാരികളുടെ മയക്കത്തിലും ഞാനവരെ തിരിച്ചറിഞ്ഞു.. മഞ്ഞുപോലെ ചേച്ചീടെ വിരലുകൾ എൻ്റെ നെറ്റിയിൽ തഴുകിയപ്പോൾ ഞാനാകെ ഉണർന്നു…
വിശ്വം. ഗോപിയേട്ടനെൻ്റടുത്തിരുന്നു. ഇന്നാടാ ഞങ്ങള് എല്ലാമറിഞ്ഞത്. നിനക്കൊന്നും വരില്ല. സീമേം ഞാനുമുണ്ട് നിനക്കൊപ്പം. ഇനി നീ ആ വീട്ടിലേക്കു പോവണ്ട. ഞങ്ങടെയൊപ്പം കഴിഞ്ഞാ മതി. നീ റെസ്റ്റെടുക്ക്. നാളെ ഇവളു വരും. പിന്നെ എത്രയും പെട്ടെന്ന് ഇവിടന്നും ഡിസ്ച്ചാർജു ചെയ്യണം.
പോവുന്നതിനു മുൻപ് സീമേച്ചി കുനിഞ്ഞെൻ്റെ കവിളത്തൊരുമ്മ തന്നു. ഓഹ്… ആ ചൂടിലും ഗന്ധത്തിലും ഞാനലിഞ്ഞുപോയി. കണ്ണുകളടച്ചു കിടന്നു… അല്ല. ഞാനിപ്പോൾ ഒറ്റയ്ക്കല്ല. എന്നെ സ്നേഹിക്കാനും ആരെങ്കിലുമൊക്കെയുണ്ട്.
സത്യം പറഞ്ഞാൽ ഗോപിയേട്ടൻ്റെ വീട്ടിലേക്കുള്ള മാറ്റം ഒരു താമസസ്ഥലത്തിൻ്റെ മാറ്റം മാത്രമായിരുന്നില്ല. ജീവിതത്തിൻ്റെ ദിശ തന്നെ അതു മാറ്റി.
അഞ്ചു ദിവസത്തിനകം സ്റ്റേഷനിൽ പോയി കാര്യങ്ങളെല്ലാം ഒത്തുതീർപ്പാക്കി. ഞങ്ങൾ കേസിനൊന്നും പോവുന്നില്ലെന്ന് എഴുതിക്കൊടുത്തു. മോളിലത്തെ നിലയിൽ എനിക്കൊരു മുറി തന്നു. രണ്ടാഴ്ച്ച ഞാനൊന്നിനേപ്പറ്റിയും ചിന്തിക്കാതെ മനസ്സിനെ ശാന്തമാക്കി അവിടെക്കഴിഞ്ഞു. അമ്മയും ഞാൻ വളർന്ന വീടും ഓർമ്മയിൽ മങ്ങിയ ചിത്രങ്ങളായി… കഴിഞ്ഞ വർഷങ്ങൾ എന്നിൽ വടുക്കളൊന്നും ബാക്കിവെച്ചിരുന്നില്ല എന്ന് ഞാനാഹ്ളാദത്തോടെ മനസ്സിലാക്കി.