കവിത [ഋഷി]

Posted by

ഞാനെണീറ്റു കൈ കഴുകി. ടവ്വലിൽ കൈകൾ തുടച്ചിട്ട് അവളുടെ പിന്നിൽച്ചെന്നു നിന്നു. എൻ്റെ വിരലുകൾ ആ മാംസളമായ തോളുകളിലമർന്നപ്പോൾ അവളൊന്നു കിടുത്തു! ഞാൻ മെല്ലെ ആ ചുമലുകളും കഴുത്തും മസാജു ചെയ്തു. അവളുടെ നനുത്ത തൊലി എൻ്റെ വിരലുകൾക്കു താഴെ പൊട്ടിത്തരിക്കുന്നത് ഞാനറിഞ്ഞു.. അവളുടെ തോളിലും ചുമലുകളിലും പേശികൾ വലിഞ്ഞു മുറുകിയിരുന്നു. വിരൽത്തുമ്പുകൾ മെല്ലെയൂന്നി ഞാനാ കെട്ടുകളയച്ചു… അഞ്ചു മിനിറ്റ്… അവളാകെ റിലാക്സ്ഡായി.

ഞാനവളെ വിട്ട് തിരികെ കസേരയിൽ ചെന്നിരുന്നു. എന്നിട്ടവളെ നോക്കി മന്ദഹസിച്ചു.. ആ വലിയ കണ്ണുകൾ എന്നെ ഉറ്റുനോക്കി…

ആർ യൂ ഓക്കേ? ഞാൻ ചോദിച്ചു.

ഉം… അവൾ തലയാട്ടി. പിന്നേ…. ചേച്ചിയറിഞ്ഞാല്…

എന്തറിഞ്ഞാല്? ഞാൻ പിന്നെയും ചിരിച്ചു.

അയലത്തെ, കല്ല്യാണോം കഴിഞ്ഞ് ഒരു കൊച്ചുമൊള്ള പെണ്ണിന് ഈ തിരുമ്മിക്കൊടുക്കണ കാര്യം….

തോളല്ലേടീ തിരുമ്മിയത്… വേറെവിടേമല്ലല്ലോ! ഞാൻ പിന്നെയും ചിരിച്ചു. ദിവസം വളരെ രസകരമായിപ്പോവുന്നു!

ദേ പിന്നേം! നാക്കെടുത്താൽ ഇത്തരം വർത്താനാണ്! ഓഫീസിലോ! എന്തൊരു സീരിയസ്സാണ്! ചേച്ചിയങ്ങു പോയപ്പഴല്ലേ ശരിയായ സ്വഭാവം വെളീല് വന്നത്!

ഡീ കവിതപ്പെണ്ണേ! വന്നേ! ഞാൻ ഞങ്ങളുടെ പ്ലേറ്റുകളുമെടുത്ത് സിങ്കിലേക്കു നടന്നു… ആ തവീം കൂടെയെടുത്തോ. എന്നിട്ട് പാത്രങ്ങൾ കഴുകിത്തുടങ്ങി.

അയ്യോ സർ! ഞാൻ കഴുകാം…

എന്തെടീ ഞാൻ കഴുകിയാൽ വെരലു തേഞ്ഞു പോവുമോ? അതോ ലതീടെ സ്ഥിരം സംശയം.. പ്ലേറ്റു നേരേ വൃത്തിയാക്കുമോ എന്നാണോ?

Leave a Reply

Your email address will not be published. Required fields are marked *