അന്നു ഞാൻ വളരെ ബിസിയായിരുന്നു. രണ്ടു കോടതികളിൽ ഹാജരായി. പിന്നെ കക്ഷികളുടെ നിര. ഇതിനിടെ ബാർ കൗൺസിൽ മീറ്റിങ്ങ്… വീടെത്തിയപ്പോൾ സമയം എട്ടുമണി. കവിതയെപ്പറ്റി ചിന്തിച്ചത് ഒരു വിസ്ക്കിയും സോഡയുമായി വരാന്തയിലിരുന്നപ്പോഴാണ്. ഞാൻ ജോസിനെ വിളിച്ചു.
കവിതയുടെ വർക്കെങ്ങിനെയുണ്ട്? സ്ഥിരമാക്കാമോ ജോസ്? ഞാൻ മുഖവുരയൊന്നുമില്ലാതെ ചോദിച്ചു. ഇന്നു കൊറേ പണിയില്ലായിരുന്നോ?
ഷീ ഈസ് വെരി ഗുഡ് സർ. പ്രഷറിൽ വർക്കുചെയ്യാൻ ഒരു പ്രശ്നവുമില്ല. ഇന്നത്തെ വർക്ക് വളരെ നന്നായിരുന്നു.
ശരി ജോസ്! താങ്ക്സ്. ശുഭരാത്രി. ഞാൻ ഫോൺ വെച്ചു. ഫോർമൽ കോൺട്രാക്റ്റ് കവിതയെക്കൊണ്ട് ഒപ്പിടീക്കാൻ ലേഖയ്ക്കൊരു മെസേജയച്ചു. പിന്നെ ഭക്ഷണം. നിദ്ര.
അടുത്ത ദിവസം പതിവുപോലെ കവിത എൻ്റെയൊപ്പം കാറിലുണ്ടായിരുന്നു. ഇന്ന് കേട്ടത് പഴയ ഹിന്ദിപ്പാട്ടുകൾ ആണെന്നു മാത്രം!
യേ മേരാ പ്രേമ് പത്ര് പഠ് കർ…. ഓടിക്കുന്നതിനിടയിൽ ഞാൻ റോഡിൽ നിന്നും കണ്ണെടുക്കാതെ ഒരു കർച്ചീഫെടുത്ത് കവിതയുടെ മടിയിലേക്കിട്ടു! പെട്ടെന്ന് അന്തരീക്ഷം കനത്തപോലെ! ഞാൻ കഷ്ട്ടപ്പെട്ട് ചിരിയമർത്തി… എനിക്കറിയാം എന്നിലെ കുട്ടിയാണ് അതു ചെയ്തത്. തല്ക്കാലം ഞാനൊന്നും മിണ്ടിയില്ല. അവളെ നോക്കിയതുപോലുമില്ല.
ഓഫീസിനു മുന്നിൽ വണ്ടി നിന്നു. ഇന്നും അവളിറങ്ങുന്നില്ല! ഞാൻ ചുമ്മാ വെളിയിലേക്കു നോക്കി. മഴപെയ്യുമോ? ആത്മഗതം പോലെ തട്ടി!
ഒരു കുത്തുവെച്ചു തന്നാലുണ്ടല്ലോ! ഒരു മൈനർ ഭൂകമ്പം! ഞാൻ നോക്കിയപ്പോൾ ആ കണ്ണുകളിൽ മുനകൾ! എൻ്റെ നേർക്കു നീണ്ടു വരുന്നോ! ആ മുഖം തുടുത്തിരിക്കുന്നു!