ശരി. നമുക്കെല്ലാം കവിതയുടെ ഔട്ട്പുട്ട് നോക്കീട്ടു തീരുമാനിക്കാം. ഓക്കേ! അപ്പോൾ നാളെക്കാലത്ത് കാണാം. അവരെണീറ്റു.
ആ.. നീയവിടെ നിന്നേ! ഞാൻ ചെക്കൻ്റെ വിരലിൽ തൊട്ടു. അവൻ ഷോക്കടിച്ചപോലെ വിറച്ചു. വിനു. അല്ലേ? ഉം.. അവൻ തലയാട്ടി.
ശരി. നമുക്കൊന്നു നടന്നിട്ടു വരാം. ഞാനെൻ്റെ കൈ നീട്ടി. അവനമ്മയെ നോക്കി. അവൾ തലയാട്ടി…
ഞങ്ങൾ… ഞാനും വിനുവും കോളനിയിലെ വഴികളിലൂടെ നടന്നു. അതിരിൽ അപ്പോഴും നിലനിന്നിരുന്ന വയലിലേക്ക് അവനേം കൊണ്ടു ഞാൻ മെല്ലെ നടന്നു. എപ്പൊഴോ എൻ്റെ ചെറുവിരലിൽ അവൻ്റെ വിരലുകൾ ചുറ്റിയിരുന്നു… ഞങ്ങളൊന്നും മിണ്ടിയില്ല… അവിടെ ഒരു കലുങ്കിൽ ഞങ്ങളിരുന്നു…
സൂര്യൻ അസ്തമിച്ചേയുള്ളൂ… അപ്പോഴും ഇരുട്ടു വീണിട്ടില്ലായിരുന്നു…
നിൻ്റെ സ്ക്കൂളെങ്ങിനെ? അങ്കിൾ… ഫസ്റ്റ് ലുക്ക്. എനിക്കിഷ്ട്ടമായി. എന്നാലും അറിഞ്ഞൂടാ…
സാരമില്ലടാ മോനേ… യൂ വിൽ ബി ഓക്കേ. അവനെന്നോടു ചേർന്നിരുന്നു. യൂ സ്റ്റിക്ക് ഓൺ…
ഞങ്ങൾ ഇരുട്ടു വീഴും വരെ അവിടെയിരുന്നു. പിന്നെ അവനെ കവിതയെ ഏൽപ്പിച്ചിട്ട് ഞാനെൻ്റെ മാളത്തിലേക്കു വിട്ടു.
കവിത കൃത്യം ഒൻപതിനു വീട്ടിൽ ഹാജരായി. മേക്കപ്പൊന്നുമില്ല. അയഞ്ഞ കുർത്ത. എന്നാലും ഇന്നിത്തിരി വർണ്ണശബളമായിരുന്നു. ബോട്ടംസ് ഒരു കറുത്ത ലെഗ്ഗിൻസ്… തടിച്ച തുടകളുടെ ഷേപ്പ് ഞാൻ ശ്രദ്ധിച്ചു. എൻ്റെ വേഷം പതിവ് വെളുത്ത ഷർട്ട്, ചാര നിറമുള്ള പാൻ്റ്. ടക്കിൻ.
അവളെ ഞാൻ ഓഫീസ് മുറിയിൽ കുടിയിരുത്തി. ഒരു മണിക്കൂർ ഡിക്റ്റേഷൻ കൊടുത്തു. ഇത് ടൈപ്പു ചെയ്ത് ജോസഫിനു മെയിൽ ചെയ്യണം. ഞാനവൾക്ക് ഓഫീസ് മെയിലൈഡി കൊടുത്തു. ബാക്കി ഡിക്റ്റാ ഫോണിൽ കേട്ട് സ്റ്റേറ്റ്മെൻ്റുണ്ടാക്കി ലേഖയ്ക്ക് അയയ്ക്കണം. ഞാനൊരു ലിസ്റ്റു കൊടുത്തു. ഈമെയിൽ ഐഡികളുടെ. പിന്നെ മാനുവൽ ടൈപ്പ്റൈറ്ററിൽ ടൈപ്പു ചെയ്യാമോ? ചെല പ്രിൻ്റഡ് ഫോമുകളൊക്കെ അങ്ങനെ ചെയ്യണ്ടി വരും.