എടാ അത്… അവളൊന്നാലോചിച്ചു. സത്യമാണ്. എന്നാലും ആ പാവം പെണ്ണിനോടുള്ള അയാളുടെ പെരുമാറ്റം കണ്ടില്ലേ! എനിക്കൊട്ടും പിടിച്ചില്ല. ഞാനും അതു നോട്ടു ചെയ്താരുന്നു. ചെലപ്പം വല്ല സൗന്ദര്യപ്പെണക്കവും ആയിരിക്കും…. ഞാൻ പറഞ്ഞു.
ആ… ആണെങ്കിൽ അവർക്കു കൊള്ളാം… അവൾ പിന്നെ ആ കാര്യമെടുത്തിട്ടില്ല.
ഞങ്ങൾ അടുത്ത ദിവസങ്ങളിൽ വളരെ ബിസിയായിരുന്നു. ലതിയുടെ വിസ വന്നു. ടിക്കറ്റ് ബുക്കിങ്ങ്, പാക്കിങ്ങ്, അച്ചാറുണ്ടാക്കൽ, ഉപ്പേരി വറുക്കൽ… വീട്ടിൽ ആകെ ബഹളം. ഒപ്പം ലതിയുടെ ബുക്ക് ക്ലബ്ബ്, ആശുപത്രി വോളൻ്റിയർമാരുടെ കൂട്ടായ്മ…. അങ്ങനെ….
എൻ്റെ കാര്യമെടുത്താല് കോടതീല് മാറ്റിവെച്ചിരുന്ന രണ്ടു കേസുകൾ ദീർഘകാലം അവധീലായിരുന്ന അഡീഷണൽ ജഡ്ജി ചേർന്നതു കൊണ്ട് വീണ്ടും ലൈവായി. പിന്നെയതിൻ്റെ ഡോക്കുമെൻ്റുകൾ…. ഇതിനിടെ സ്ഥിരം സ്റ്റെനോ അമ്മയ്ക്കു സുഖമില്ലാത്തതു കൊണ്ട് ഇവിടം വിട്ടു നാട്ടിലേക്കു മാറി… പിന്നൊരു ടെംപിനെ വെച്ചു മാനേജ് ചെയ്യാനുള്ള ശ്രമം… ബീ പി കൂട്ടാമെന്നല്ലാതെ ഒരു ഗുണവുമില്ല!
ലതിയ്ക്കു പോവാൻ ഒരാഴ്ച്ച ബാക്കി. വൈകുന്നേരം ഞാൻ വന്നപ്പോൾ വീട്ടിൽ നിന്നുമൊരാൾ ഇറങ്ങിപ്പോവുന്നു. വണ്ടീൽ നിന്നുമിറങ്ങിയപ്പോൾ കാണാനില്ല.
എടീ ആരാ ഇപ്പമങ്ങോട്ടു പോയത്? ഷൂ അഴിക്കുന്നതിനിടെ അങ്ങോട്ടു വന്ന ലതിയോട് ഞാൻ തിരക്കി.
അത് കവിതയല്ലേ! ലതി ചിരിച്ചു. നീയീ കാറോടിക്കുമ്പം ചുറ്റുപാടൊന്നും നോക്കുകേലേ? ഡീ! ഞാൻ പറഞ്ഞു. തിരിയുമ്പം കോർണറ് ഭിത്തീല് മുട്ടാതെ നോക്കുവാരുന്നു. ആരോ പോണപോലെ തോന്നി! പിന്നെ ചായ കുടിക്കുമ്പോഴാണ് ഞാൻ സ്റ്റെനോ സമ്മാനിച്ച ദുഖങ്ങളുടെ കെട്ടഴിച്ചത്. ഒപ്പം കോടതിയിലെ മറ്റു തിരക്കുകളുടെ വിശേഷങ്ങളും ഞാൻ വിളമ്പി. ലതിയെല്ലാം ശ്രദ്ധിച്ചു കേട്ടു. എന്നിട്ട് ഉരുണ്ട കുണ്ടികളെൻ്റെ മടിയിലമർത്തിയിരുന്നു.