സല്ലു ശബ്ദിച്ചില്ല…
“” പറയാൻ………. “
അബ്ദുറഹ്മാൻ ശബ്ദമുയർത്തി…
“” ഉമ്മ… …. “
സല്ലു ഒന്നു വിക്കി…
അബ്ദുറഹ്‌മാന്റെ ചോദ്യത്തിനു മുൻപിൽ കഥയെഴുതിയ കാര്യം മറച്ചു വെച്ച് സല്ലുവിന് എല്ലാം പറയേണ്ടി വന്നു…
ഒമാനിൽ പോയിട്ട് വിളിക്കാതിരുന്ന കാര്യവും പറയാതെ പെയിന്റിംഗ് ജോലിക്കു പോയ കാര്യവുമൊക്കെയായിരുന്നു കാരണമായി അവൻ പറഞ്ഞത്…
അബ്ദുറഹ്മാൻ മൂളുക മാത്രം ചെയ്തു…
സുഹാനയെ ഹോസ്പിറ്റലിൽ കൊണ്ടുവന്നിട്ട് രണ്ടു മണിക്കൂറിലേറെ കഴിഞ്ഞിരുന്നു…
അത്ര സമയമായിട്ടും ഡോക്ടർ വിളിക്കാത്തതിനാൽ സുഹാനയ്ക്ക് കാര്യമായി ഒന്നും സംഭവിച്ചിട്ടില്ല എന്ന് അബ്ദുറഹ്മാന് മനസ്സിലായി…
അബ്ദുറഹ്മാൻ ഒന്നു രണ്ടു തവണ ഇതിനിടയിൽ ഡ്യൂട്ടി ഡോക്ടറെ കാണാൻ ശ്രമിച്ചത് നടന്നിരുന്നില്ല…
അതിനിടയിൽ അയാൾക്ക് പല കോളുകളും വന്നിരുന്നു താനും…
ഡ്യൂട്ടിയിലുള്ള നേഴ്സ് വിളിച്ചപ്പോൾ സല്ലുവിനെയും കൂട്ടി അബ്ദുറഹ്‌മാൻ പുറത്തേക്കു ചെന്നു..
“” നിങ്ങൾ ഡ്രസ്സ് എന്തെങ്കിലും കൊണ്ടുവന്നിട്ടുണ്ടോ… ?””
നഴ്സ് ചോദിച്ചു…
അബ്ദുറഹ്മാൻ സല്ലുവിനെ നോക്കി…
“ പേഷ്യന്റെ ഡ്രസ്സിൽ ബ്ളഡ് ആണ്.. മാറ്റിയിടാനാണ്…”
“ അതിനൊന്നും സമയം കിട്ടിയില്ല.. വാങ്ങാം……””
അബ്ദുറഹ്മാൻ പറഞ്ഞു..
“” ഉമ്മയ്ക്ക് എങ്ങനെയുണ്ട്……..?””
സല്ലു നേഴ്സിനെ നോക്കി…
“” ഓക്കെയാണ്…….”
നഴ്സ് പറഞ്ഞതും സല്ലുവിന്റെ മുഖം തെളിഞ്ഞു..
“” നിങ്ങൾ ഡ്രസ്സ് വാങ്ങി വരൂ…………”
ഇരുവരും അനങ്ങാതെ നിൽക്കുന്നതു കണ്ട നഴ്സ് ഓർമ്മപ്പെടുത്തി…
“” എന്താ വാങ്ങേണ്ടത്… ?””
അബ്ദുറഹ്മാൻ ചോദിച്ചു……