കട്ടിലിൽ അഴിച്ചിട്ടിരുന്ന പാന്റും ടീ ഷർട്ടും അടിവസ്ത്രമിടാതെ തന്നെ അവൻ ധരിച്ചു…
മറിഞ്ഞു കിടക്കുന്ന മേശ…
അതിനു മുകളിലിരുന്നതെല്ലാം ചിതറിത്തെറിച്ചു കിടക്കുന്നു…
തന്റെ ഫോൺ തിരഞ്ഞെടുക്കുവാനുള്ള സമയമൊന്നും ഇല്ലെന്ന് അവനറിയാമായിരുന്നു….
സല്ലു സുഹാനയുടെ മുറിയിലേക്കോടി……….
ടേബിളിലിരുന്ന ഉമ്മയുടെ ഫോണെടുത്ത് അവൻ ലോക്ക് തുറന്നതും ഫോൺ ഒന്നു മിന്നിയണഞ്ഞു…
സ്വിച്ച്ഡ് ഓഫ്… ….!!!
“” ന്റുമ്മാ………………”
ചുവരിലേക്ക് നെറ്റിയിടിച്ചു കൊണ്ട് അവൻ ഹൃദയം പൊട്ടി നിലവിളിച്ചു…
“”ന്നെ പരീക്ഷിക്കല്ലേ… റഹ്മാനേ………. “
ചങ്കു തകർന്ന് ചാർജർ തിരയുന്നതിനിടയിൽ അവൻ വിലപിച്ചു……
ചാർജർ ടേബിളിനടുത്തു തന്നെ ഉണ്ടായിരുന്നു…
തിരക്കിലും വെപ്രാളത്തിലും അത് സല്ലുവിന്റെ കണ്ണിൽ പെടാത്തതായിരുന്നു..
ഫോൺ ചാർജിലിട്ട് സ്വിച്ചിട്ട ശേഷം, മുറിയിൽ കിടന്ന ഷാളുമായി അവൻ വീണ്ടും സ്റ്റെപ്പുകൾ ഓടിയിറങ്ങി..
സുഹാനയുടെ അഴിഞ്ഞുപോയ മുടിയിഴകൾ അവൻ ഒരു വിധത്തിൽ വാരിച്ചുറ്റി…
ഷാളെടുത്ത് അവളുടെ തലയിൽ വട്ടം ചുറ്റിക്കെട്ടിയ ശേഷം അവൻ വസ്ത്രങ്ങൾ നേരെയാക്കിയിട്ടു…
ഹാളിലെ ഷോകേയ്സിലിരുന്ന കാറിന്റെ ചാവി അവൻ ഗ്ലാസ് തുറന്ന് എടുത്ത ശേഷം,
വാതിൽ തുറന്ന് മുറ്റത്തേക്കോടിയിറങ്ങി…
എടുത്തു വെച്ചതു പോലെ അവൻ കാറെടുത്ത് സിറ്റൗട്ടിനു മുൻപിലേക്ക് തിരിച്ചിട്ടു…
പോർച്ചിലെ പില്ലറിൽ കാർ തട്ടി നിന്നതും വണ്ടി സ്റ്റാർട്ടിംഗിലിട്ട് അവൻ വീണ്ടും അകത്തേക്ക് ഓടിക്കയറി..
ആദ്യം പോയി ചാർജറടക്കം വലിച്ചൂരി ഫോണെടുത്തു പാന്റിന്റെ കീശയിലിട്ടു…