സല്ലു അതിനും മൂളിയതല്ലാതെ മറുപടി പറഞ്ഞില്ല…
അബ്ദുറഹ്മാൻ മുറിയിലേക്കു പോയി..
നേരം പുലർന്നു തുടങ്ങിയിരുന്നു…
കസേരയിലിരുന്നു മയങ്ങിപ്പോയ സല്ലു , സംസാരം കേട്ടാണ് ഉണർന്നത്…
കാഷ്വാലിറ്റിക്കു മുൻപിൽ അബ്ദുറഹ്മാൻ നിൽക്കുന്നത് ഉറക്കക്ഷീണം ബാധിച്ച മിഴികളാൽ അവൻ കണ്ടു..
ഒബ്സർവേഷനിൽ നിന്ന് സുഹാനയെ വാർഡിലേക്കു മാറ്റുവാനായി കൊണ്ടുവരുന്നുണ്ടായിരുന്നു…
അവർ എടുത്തിട്ട മുറിയിലേക്കായിരുന്നു സുഹാനയെ കൊണ്ടു വന്നത്…
സ്ട്രച്ചറിലായിരുന്ന സുഹാന മയക്കത്തിലായിരുന്നു…
സല്ലു ധൃതിയിൽ കസേരയിൽ നിന്ന് എഴുന്നേറ്റു…
സ്ട്രച്ചർ തള്ളിക്കൊണ്ടു വന്ന അറ്റൻഡറും ഒരു നഴ്സും കൂടിയാണ് സുഹാനയെ ബെഡ്ഡിലേക്ക് കിടത്തിയത്……
താനിന്നലെ വാങ്ങിയ മാക്സിയാണ് ഉമ്മ ധരിച്ചിരിക്കുന്നത് എന്നവൻ കണ്ടു…
അറ്റൻഡർ തിരികെ പോയതും ഡ്യൂട്ടി ഡോക്ടറും മറ്റൊരു നഴ്സും കൂടി മുറിയിലേക്കു വന്നു…
തലേന്ന് രാത്രി കണ്ട ഡോക്ടർ തന്നെയാണല്ലോ എന്ന് സല്ലു മനസ്സിലോർത്തു…
അബ്ദുറഹ്മാന്റെ കയ്യിലിരുന്ന ഫോൺ ബെല്ലടിച്ചതും അയാളത് സൈലന്റ് മോഡിലാക്കി…
“” വേറെ കുഴപ്പമൊന്നുമില്ല ഉപ്പാ… “
അബ്ദുറഹ്മാന്റെ നേരെ നോക്കി ഡോക്ടർ തുടർന്നു…
“” മുറിവ് ഡ്രസ്സ് ചെയ്യാൻ വരണം… ബോൺ കൂടി ചേരുന്നതു വരെ വലതു കൈ അനക്കാതിരിക്കുവാൻ ശ്രദ്ധിക്കണം… “”
അബ്ദുറഹ്മാൻ തലയാട്ടി……
“” ഒന്നുറങ്ങിക്കോട്ടെ… ഉച്ചയ്ക്കു ശേഷം ഡിസ്ചാർജ് ചെയ്യാം…….””
അബ്ദുറഹ്മാൻ ശിരസ്സിളക്കി…
ഡോക്ടറും നേഴ്സും മുറി വിട്ടതും അബ്ദുറഹ്മാൻ ഫോണെടുത്തു നോക്കി…
മങ്കടയിൽ നിന്നാണ്…