പിന്നാലെ സുൾഫി വിളിച്ചു…
അതിനിടയിൽ മങ്കടയിൽ നിന്ന് പല കോളുകളും വന്നിരുന്നു…
ഡോക്ടറിൽ നിന്ന് അറിഞ്ഞ കാര്യങ്ങൾ അബ്ദുറഹ്മാൻ എല്ലാവരോടും പറഞ്ഞു……
സല്ലു , അതിലൊന്നും ശ്രദ്ധിക്കാതെ വരാന്തയിൽ കിടന്ന കസേരയിൽ പലവിധ ചിന്തകളോടെ മിഴികളടച്ചിരുന്നു…
മങ്കടയിൽ നിന്ന് സ്ത്രീകളാരും തന്നെ വന്നിരുന്നില്ല…
സുഹാന രാത്രി മുഴുവൻ ഒബ്സർവേഷനിലായിരുന്നു..
ഇടയ്ക്ക് കാറിൽ നിന്ന് ഫോണെടുത്ത് ചാർജിലിട്ടതല്ലാതെ, സല്ലു കാഷ്വാലിറ്റിയ്ക്കു മുൻപിൽ നിന്ന് അനങ്ങിയില്ല..
എത്ര നേരം അങ്ങനെ ഇരുന്നുവെന്ന് സല്ലുവിന് നിശ്ചയമുണ്ടായിരുന്നില്ല…
“” ഇയ്യിങ്ങനെ ഒറക്കമിളച്ച് ഇരിക്കുകയൊന്നും വേണ്ട ….. ഓൾക്ക് കുഴപ്പമൊന്നുമില്ല…”
അബ്ദുറഹ്മാൻ അവന്റെ ചുമലിൽ പിടിച്ച് എഴുന്നേൽപ്പിച്ചു…
“” പടിയിൽ നിന്ന് വീണതിന്റെ ഷോക്കിലാ ഓൾടെ ബോധം പോയത്… ഞാൻ കുറച്ചു മുൻപേ ഡോക്ടറെ കണ്ടിരുന്നു…………”
എന്നിട്ടും സല്ലുവിന്റെ മുഖം തെളിഞ്ഞില്ല…
അവന്റെയുള്ളു നിറയെ കുറ്റബോധമായിരുന്നു..
“” അത്രയല്ലേ പറ്റിയുള്ളൂന്ന് സമാധാനിക്ക്.. പിന്നെ എക്സ്-റേ റിസൾട്ട് വന്നിരുന്നു……….””
സല്ലു മുഖമുയർത്തി ഉപ്പുപ്പായെ നോക്കി..
“”ഓൾടെ ഒരു വിരലിന് പൊട്ടലുണ്ട്… പടിയിൽ കൈ കുത്തിയതാകുമെന്നാണ് ഡോക്ടർ പറഞ്ഞത്… “
സല്ലുവിൽ നേരിയ നടുക്കമുണ്ടായി…
“” അന്നെ വിളിച്ചിട്ട് കിട്ടുന്നില്ലാന്ന് ഉപ്പയും സഫ്നയും പറഞ്ഞു…… ഫോണെവിടെ…?””
“”വീട്ടിലാ… “
“ ഓൾടെ ഫോണില്ലേ…? “
“”ങ്ങും… …. “
“ വോയ്സിട്ട് കാര്യം പറഞ്ഞേക്ക്… രണ്ടാളും ബേജാറായിരിക്കുവാ… “