“” എന്തായാലും മൂപ്പരെ ചെന്നൊന്ന് കാണണേല് എന്താ പ്രശ്നം…? ആദ്യം ഒന്ന് വിളിച്ച് നോക്കട്ടെ…! “” ന്നും പറഞ്ഞവൻ ഫോണെടുത്ത് വിളിച്ചു…!
രണ്ടു മൂന്ന് മിനുട്ട് സംസാരിച്ച ശേഷം കട്ടാക്കി…!
“” അങ്ങേര് ഒന്ന് അന്വേഷിക്കട്ടേന്ന്…! ഒരഞ്ചു മിനുട്ടിനുള്ളിൽ വിളിക്കാന്ന് പറഞ്ഞിണ്ട്…! “” പക്ഷെ അവൻ പറഞ്ഞ സമയം കഴിഞ്ഞിട്ടും അയാള് വിളിച്ചില്ല…! ഞങ്ങളായിട്ട് തിരിച്ച് വിളിക്കാനും നിന്നില്ല…!
അവിടുന്ന് കുറച്ച് നേരം കഴിയുമ്പോഴേക്കും വിച്ചൂവും ഹരിയും അജയ്യും അങ്ങോട്ട് വന്നു…!
“” ആ പെണ്ണിന് ബ്രെയിൻ ഇഞ്ചുറിയാന്ന്…! “” എന്റെ തോളിൽ കൈവച്ച് അജയ് പറഞ്ഞതും ഞാനൊരു ഞെട്ടലോടെ അവന്റെ മുഖത്തേക്ക് നോക്കി…! ഇത് ഞാൻ പ്രതീക്ഷിച്ചിരുന്നെങ്കിലും ഉള്ളിലെവിടെയോ ഒന്നും സംഭവിക്കില്ലന്നൊരു തോന്നലുണ്ടായിരുന്നു…! എന്നാൽ അതിപ്പോ കെട്ടൊടുങ്ങിരിക്കുന്നു…!
അങ്ങനെ നിക്കുമ്പഴാണ് എന്റെ ഫോണിലേക്ക് ആദർശിന്റെ കാള് വരുന്നത്…! അതോടെ എനിക്ക് വീണ്ടും ടെൻഷനായി…! ഇനിയാ പെണ്ണ് തീർന്ന് കാണോ…? ഫോൺ എടുത്തതും അവൻ എന്നോട് നേരത്തെ അവരെ കണ്ട സ്ഥലത്തേക്ക് ചെല്ലാൻ പറഞ്ഞു…!
“” അതെന്തിനാ…? നമ്മളിപ്പോ അവടന്നല്ലേ വരണേ…! “” ഫോൺ കട്ട് ചെയ്ത് അവന്മാരോട് ഞാൻ കാര്യം പറഞ്ഞതും അജയ്യ് ചോദിച്ചു…!
“” എന്തായാലും അവൻ വിളിച്ചതല്ലേ ഞാനൊന്ന് പോയി നോക്കീട്ട് വരാം…! “” അതും പറഞ്ഞ് വേറെ ആരേം നോക്കാതെ ഞാൻ ഉള്ളിലേക്ക് നടന്നു…!