“” ഒരു മാതിരി മറ്റേടത്തെ പരിപാടികാണിക്കല്ലേ മൈരേ…! “” ഹോസ്പിറ്റലിലെ റീസെപ്ഷനും കഴിഞ്ഞ് പുറത്തിറങ്ങിയതും അവനെന്റെ കൈ തട്ടിമാറ്റിക്കൊണ്ട് പറഞ്ഞു…!
“” അവിടന്ന് വലിയാൻ വേണ്ടി പെട്ടന്നങ്ങനെ പറഞ്ഞുപോയതാ…! നിയ്യത് വിട്…! “” വീണ്ടുമവന്റെ തോളിൽ കൈയിട്ട് ഞാൻ അവനേം വിളിച്ച് ബൈക്ക് വച്ചിരുന്നിടത്തേക്ക് വിട്ടു…! പോവുന്ന വഴി അവനെന്തൊക്കെയോ പറയുന്നുണ്ടായിരുന്നെങ്കിലും എനിക്കത് ശ്രെദ്ധിക്കാൻ പറ്റീല…!
ആ ബോള് ശെരിക്കും ആരതിടെ തലേൽ കൊണ്ടാമതിയാരുന്നു…! അതായിരുന്നെങ്കി ആ പന്നിടെ മോൾടെ ശല്യം ഒഴിവായേനെ…!
ഇനി കല്യാണിക്ക് ഇവന്മാര് പറഞ്ഞപോലെ എന്തേലും പറ്റീട്ടുണ്ടാവോ…? ഈ ബ്രെയിൻ ഇഞ്ചുറി ന്നൊക്കെ പറഞ്ഞാൽ നമ്മടെ കൈയിൽ നിക്കാത്ത കേസാണ്…! അവളെങ്ങാനും തട്ടിപോയാ പിന്നെ പറയേം വേണ്ടാ…!
“” എടാ മൈരേ നീ പറയണവല്ലോം കേക്കണൊണ്ടോ…? “” മനസ്സിലോരോന്ന് ആലോയ്ച്ഛ് ബേജാറായികൊണ്ടിരിക്കുമ്പഴാണ് അവനെന്നെ തട്ടി വിളിക്കുന്നത്…!
“” ഏഹ് എന്താ…? “” ബോധത്തിലേക്ക് വന്ന ഞാൻ അവനോട് ചോദിച്ചു,
“” ഇവടെ എന്റെ പരിചയത്തിലൊരു ഡോക്ടറുണ്ട്…! എന്റെ ചേട്ടന്റെ ഫ്രണ്ടാ…! നമ്മുക്ക് മൂപ്പരോട് ഒന്ന് സംസാരിച്ചാലോ…? “”
“” അതൊന്നും വേണ്ട്ര…! എന്തായാലും കൈയീന്ന് പോയി…! ഇനി വരുന്നോടത്ത് വച്ച് കാണാം…! “” അത് പറയുമ്പോ എന്റെ പ്രതീക്ഷയെല്ലാം ഏകദേശം കേട്ടടിങ്ങിയിരുന്നു…! സത്യം പറഞ്ഞാൽ അത് ആരതിക്ക് പണികൊടുക്കാൻ പറ്റാത്തതിലായിരുന്നില്ല, മറിച്ച് ഞാൻ കാരണം വേറൊരു പെണ്ണ് ഈ അവസ്ഥയിൽ എത്തിയത് കൊണ്ടാണ്…!