ശേഷം തൊള്ളതൊറന്ന് എന്തെങ്കിലും പറയുന്നതിന് പകരം അവളെന്നെ നോക്കി ഒരു ഭ്രാന്തിയെ പോലെ കിതക്കുവാണ് ചെയ്തത്…!
നീയെന്തിനാടി മൈരേ ഇങ്ങനെ കിതക്കണേ…? കിതക്കണ്ടത് ഞാനല്ലേ…? എന്നെനിക്ക് ചോദിക്കാണമെന്ന് ഉണ്ടായിരുന്നു, പക്ഷെ മര്യാദക്ക് ശ്വാസം എടുക്കാൻ പറ്റാത്തോണ്ട് ചോദിച്ചില്ലാന്ന് മാത്രം…!
“” നിനക്കെന്തെടി വയ്യേ…? “” അവളുടെ പ്രകടനം കണ്ട് വിച്ചു ആരതിക്ക് നേരെ ചീറിയതും കൂടി നിന്ന ആളുകളിൽ ഒരുത്തൻ ഇടപ്പെട്ടുകൊണ്ട്,
“” ഏതാ മോളെ ഇവൻ…? എന്താ പ്രശ്നം…? “” അയാൾ കാര്യം തിരക്കീതും യദുന് അങ്ങോട്ട് പൊളിഞ്ഞു…!
“” ഇവൻ ഇവള്ടെ കെട്ട്യോൻ…! ഞങ്ങള് ഇവന്റെ തന്തമാരും…! ഇനി തനിക്കെന്തെങ്കിലും അറിയണോടോ…? “” ഷിർട്ടിന്റെ കൈകേറ്റി അയാളെ തല്ലാൻ ചെല്ലണപോലെ അവൻ കേറി നിന്നതും അയാളോന്ന് വലിഞ്ഞു…!
എന്റെ തന്തക്ക് വിളിച്ചാ ഞാൻ ചെലപ്പോ സഹിക്കും പക്ഷെ ഈ മൈരനോട് വെറുതെ ആണെങ്കിലും ഞാനിവൾടെ കെട്ട്യോനാന്നൊന്നും പറയല്ലെന്നു പറ…!
“” എന്താ ഇവിടെ…? ഇതൊരു ഹോസ്പിറ്റലാന്ന് അറിയില്ലേ…? “” ഡോക്ടറാന്ന് തോന്നിക്കുന്ന ഒരു മൈരൻ ഇടയിലേക്ക് കേറി വന്ന് യദൂനോടും ആരതിയോടുമായി ചോദിച്ചതും അവൻ തിരിഞ്ഞെന്നെ നോക്കി…!
“” എന്താടാത്…! ശെയ്യ്…! “” നേരത്തെ അങ്ങനൊരു സംഭവമേ നടന്നിട്ടില്ലാന്ന മട്ടിൽ ഞാൻ യടുവിനോട് ചോദിച്ചതും അവനെന്നെ വല്ലാത്തൊരു നോട്ടം നോക്കി…!
“” ഇനി പ്രേശ്നൊന്നും ഉണ്ടാവാതെ ഞാൻ നോക്കിക്കോളാം ഡോക്ടറെ…! “” ന്നും പറഞ്ഞ് ഞാനവനേം വിളിച്ച് മുങ്ങുവായിരുന്നു…!