“” അവന്റെ തൊള്ളേലെന്തെങ്കിലും തിരുകിക്കേറ്റാടാ…! അല്ലെങ്കില് അവന് ഇതുപോലെള്ള സംശയങ്ങള് ഇനീം തോന്നും…! “” അതിനുള്ള വിച്ചൂന്റെ മറുപടി എനിക്കത്ര സുഖിച്ചില്ല…! ഈ മൈരന്റെ തലക്കും ബോളടിച് കേറ്റി കോമെലാക്കിയാലോ…? മനസ്സിൽ തോന്നിയ ആശയം പുറത്ത് പറയാതെ ഞാനവർക്ക് പിന്നാലെ നടന്നു…!
ഐ സി യുവിന്റെ അടുത്തിയ എന്റെ നോട്ടം ആദ്യം പോയത് അതിന്റെ മുന്നിലായി തല താഴ്ത്തിയിരുന്ന ആരതിയിലേക്കാണ്…! അതിന്റെ അപ്പുറത്തായി ആദർശും പിന്നെ വേറാരോക്കെയോ ഉണ്ട്…!
“” നിങ്ങളിങ്ങു പൊന്നോ…? “” അരതീടെ തോളിൽ കൈവച്ചിരുന്ന ആദർശ് ഞങ്ങളെ കണ്ട് ചോദിച്ചതും അവന്റെ അടുത്തിരുന്ന ആ പിശാശ് പറന്നെന്റെ കൊങ്ങക്ക് പിടിച്ചതും ഒരുമിച്ചായിരുന്നു…!
എന്താ സംഭവിച്ചെന്ന് മനസ്സിലാവുന്നതിനു മുന്നേ ബാലൻസ് തെറ്റി ഞാൻ പിന്നിലേക്ക് വീണു…! അപ്പഴും ആരതി കഴുത്തിലെ പിടി വീട്ടിരുന്നില്ല…!
അതോടെ എന്റെ നെഞ്ചത്ത് കേറിയിരുന്നവൾ ബോഡി വെയിറ്റ് മുഴുവനും എന്റെ കഴുത്തിലേക്ക് ഇട്ടു…!
“” നീയെന്റെ കല്ലൂസിനെ…! “” അത്രേം മാത്രം പറഞ്ഞവൾ തേങ്ങി…! കണ്ണിൽ നിന്ന് വെള്ളം ധാരയായി ഒഴുക്കുന്നതിനോടൊപ്പം അവള്ടെ നഖം മുഴുവനും എന്റെ കൊങ്ങയിൽ ആഴ്ന്നിറങ്ങുന്നത് ഞാനറിഞ്ഞു…!
ഇവടെ സെക്യൂരിറ്റി ഒന്നും ഇല്ലേ ആവോ ഈ നായിന്റെ മോളെയൊന്ന് പിടിച്ച് മാറ്റാൻ…!
ഞാൻ ചാവൂന്ന് തോന്നിയോണ്ടോ അതോ ബോധോദയം വന്നതോണ്ടോന്ന് അറിയില്ല വിച്ചൂവും ഹരിയും കൂടി അവളെ എന്നിൽ നിന്നും അടർത്തി മാറ്റി…! അപ്പോഴേക്കും ഞങ്ങൾക്ക് ചുറ്റും ആളുകള് കൂടിയിരുന്നു…!