“” എടാ നീയാ ആദർശിനെ ഒന്ന് വിളിച്ചോക്ക്…! എന്തായീന്നറിയാലോ…! “” ബോള് ജഗിൽ ചെയ്യുന്നത് നിർത്തി ഹരി അജയ്യോട് പറഞ്ഞതും അവൻ ഫോണെടുത്ത് ആദർശിനെ വിളിച്ചു…!
“” അവനെന്താ പറഞ്ഞെ…? “” ഫോണ് കട്ടാക്കിയ പാടെ ഹരി ചോദിച്ചതും അജയ്യ്,
“” ct സ്കാനിങ്ങിനു കേറ്റി…! ഇനി അത് കഴിഞ്ഞാലേ പറയാൻ പറ്റൂത്രെ…! “”
അത് കേട്ട വിച്ചു
“” സീരിയസാണോ…? “” ന്ന് ചോദിച്ചതിന്,
“” ആണ് ന്നാ തോന്നണേ…! പോണവഴിക്ക് അവള് ചോര ഛർദിച്ചൂന്ന്…! ബ്രെയിൻ ഇഞ്ചുറി വല്ലോംണ്ടാന്ന് ചെക്ക് ചെയ്യണത്രെ…! “” അവൻ ശബ്ദം താഴ്ത്തി മറുപടി പറയുന്നത് കെട്ട് എന്റെ കിളിയങ്ങ് പോയി…! ആരതിയെ കൊന്നിട്ട് ജയിലിപ്പോയ അതിലൊരു രസോണ്ട്ന്ന് വിചാരിക്ക…! ഇതിപ്പോ അല്ലാണ്ട് പോവണ്ടി വരൂലോന്നാലോയിക്കുമ്പഴാ സങ്കടം…!
“” ഒന്ന് പോയി നോക്കിയാലോ…? എന്തായാലും നമ്മള് കാരണല്ലേ…! “” എല്ലാം കെട്ട് ഹരി അഭിപ്രായം പറഞ്ഞപ്പോ എല്ലാർക്കും അത് ശെരിയാണെന്ന് തോന്നി…! ശേഷം വണ്ടിയെടുത്ത് ഹോസ്പിറ്റലിലേക്ക് വിട്ടു…!
അവിടെ എത്തി ആവരുള്ള സ്ഥലം ചോദിച്ച് ചെല്ലുമ്പോഴേക്കും ct സ്കാനിങ് കഴിഞ്ഞ് കല്യാണിയെ ഐ സി യൂവിലേക്ക് മാറ്റി എന്നാണ് അറിയാൻ കഴിഞ്ഞത്…! അതനുസരിച്ഛ് ഞങ്ങള് നേരെ അവിടേക്ക് ചെന്നു…!
“” എന്നാലും ഒരു ബോള് തലേൽകൊണ്ട ഇത്രേം വള്ളിയൊക്കെയാവോ…? അങ്ങനാണേൽ നമ്മളൊക്കെ ഹോസ്പിറ്റലില് റ്റെന്റടിച്ചു കെടക്കണ്ടതല്ലേ…! “” ഒരുപാട് നേരത്തെ മൗനത്തിന് ശേഷം എന്റെ വായിൽ നിന്നും വന്നു…! പോരാത്തേന് എന്റെ സംശയവും ന്യായമാണല്ലോ…!