“” നീ ചെക്കനെ ഇങ്ങനെയിട്ട് പേടിപ്പിക്കല്ലേ…! “” അതും പറഞ്ഞ് യദു എന്നെ നോക്കി ഒന്നൂല്ലടാന്നുള്ള അർത്ഥത്തിൽ കണ്ണിറുക്കി കാണിച്ചു…!
“” ഓ പിന്നെ, അവൻ കൊറേ പേടിക്കും…! “” എന്നെയൊന്ന് പുച്ഛിച്ച് വിച്ചു വീണ്ടും തുടർന്നു,
“” വെറുതെയാണോടാ നിന്നെ നാട്ടിലെ പിള്ളാര് ഒറ്റഭീ ഒറ്റഭീന്ന് വിളിക്കണേ…? “” അത് കേക്കേണ്ട താമസം അവന്മാരെല്ലാവരും എന്നെയും വിച്ചൂനെയും മാറി മാറി നോക്കി…!
“” ഒന്നും മനസിലായില്ലാലെ…? ഇവന്റെ ഒറ്റ ബുദ്ധി കാരണം നാട്ടിലെ പിള്ളാരിട്ട പേര ഈ ഒറ്റഭീന്ന്…! “” പിന്നെന്താണ്ടായേന്ന് പറയണ്ടല്ലോ…? അജയ്യൊക്കെ അത് കെട്ട് ചിരിക്കണ കണ്ടപ്പോ ചത്താമതീന്ന് തോന്നി…! അല്ലെങ്കിലും ഈ പൂറനിതെന്തിന്റെ കേടാ…? നാട്ടിലെ കാര്യൊക്കെന്ത് മൈരിനാ ഇവടെ പറയണേ…?
“” അതും പോരാഞ്ഞിട്ട് ഇവടെ വേറെ പേരും…! ആട് തോമ…! “” ചിരി നിർത്താതെ അജയ്യ് എനിക്കിട്ട് കൊട്ടി…!
അന്നത്തെ അടിയിൽ പാന്റ്റൂരീ ഞാൻ കാണിച്ച ഷോ കണ്ട് കോളേജിലെ ചില മൈരൻമാരിട്ട പേരാണത്…! ഇതിനുമാത്രം എരട്ടപേര് വരാൻ ഞാൻ എന്ത് തെറ്റാണാവോ ചെയ്തേ…!
“” മതീ ചെക്കനെ കളിയാക്കീത്…! “” ഊക്ക് കിട്ടി ചാത്തപോലെ ഇരുന്ന എന്നെ കണ്ട് ഒരു വിതത്തിൽ ചിരിയൊതുക്കി യദു പറഞ്ഞു…! അത് കെട്ട് അവന്മാര് ചിരി നിർത്തിയെങ്കിലും പല പ്രാവിശ്യം പൊട്ടി വന്ന ചിരി അവര് കടിച്ചിടിക്കുന്നത് ഞാൻ കണ്ടു…!
ഇവരെല്ലാവരും ഇനിയെന്നെ മനപ്പൂർവം താളിക്കുന്നതാണോന്ന് എനിക്ക് സംശയം തോന്നാണ്ടിരുന്നില്ല…!