സംഭവമെന്താന്ന് മനസിലാവാതെ പതറിയ ഞാൻ അടികിട്ടിയ കവിള് പൊത്തി അയാളെ നോക്കി…!
“” എടൊ താനൊക്കെ ഇത്രേം മുട്ടി നിക്കുവാണേൽ വല്ല മുള്ളുമുരിക്കിലും ചെന്ന് കേറണം…! “” എന്റെ കോളറിൽ പിടിച്ച് വലിച്ചയാൾ നിന്ന് തെറിച്ചതും യദു ഇടക്ക് കേറി…!
“” നിങ്ങളാദ്യം കാര്യംപറ സാറേ…! “” എന്റെ മേലുള്ള ആയാൾടെ പിടി വിടീപ്പിച്ഛ് യദു പറഞ്ഞതും അവനെ നോക്കി പല്ലുകടിച്ഛ് അയാളെന്റെ ബേഗങ്ങു തുറന്നു കാണിച്ചു…! എന്നാലതിലുള്ള സാനം കണ്ട് എന്റെ ശ്വാസമങ്ങു നിലച്ചുപോയി…! രണ്ടുമൂന്ന് പാന്റീകളും ബ്രാകളും…!
“” മതിയോട…? ഏഹ്…? “” അത് എല്ലാവർടേം മുന്നിൽ കാണിച്ച ശേഷം അയാള് ചീറി…!
“” ഇത്…! ഇത് ഞാൻ വച്ചതല്ല…! “” മൊത്തത്തിലൊരു അങ്കലാപ്പിൽ നിന്ന ഞാൻ വാക്കുകൾ മുറിഞ്ഞാണെങ്കിൽ പോലും എങ്ങനൊക്കെയോ പറഞ്ഞൊപ്പിച്ചു…! എന്നാൽ അതൊന്നും വകവെക്കാതെ അങ്ങോട്ട് വന്ന വേറെ രണ്ടു സാറുമ്മാരെന്നെ പിടിച്ച് വലിച്ച് ആവിടെകൂടിനിന്നിരുന്ന അത്രേം പേരെ മാറ്റിനിർത്തി ഇടയിലൂടെ നടന്നു…!
ആ ബാഗിൽ കണ്ടതൊന്നും ഞാൻ വച്ചതല്ലാന്നുള്ള പൂർണബോധ്യം എനിക്കുണ്ടായിരുന്നെങ്കിൽ പോലും ഈ ഭൂമിയോന്ന് പിള്ളേർന്നുപോയിരുന്നെങ്കിലെന്ന് ഞാൻ ആശിച്ചുപോയി…!
കൂടി നിന്ന പിള്ളേരുടെ കത്തുന്ന നോട്ടവും എന്തൊക്കെയോ പിറുപിറുക്കുന്നതെല്ലാം കൂടി ആയതോടെ ഞാനാകെ തളർന്നു…!
ഞാനൊന്നും ചെയ്തിട്ടില്ലാന്ന് വിളിച്ചു പറയണമെന്നുണ്ടായിരുന്നെങ്കിലും ആ നിമിഷം എനിക്കതിനൊന്നും പറ്റിയില്ല…! അപ്പഴാണ് നടന്നു നീങ്ങുന്നതിനിടെ കൂടിനിന്നവർക്കിടയിൽ ഞാനവളെ കാണുന്നത്…! ആരതിയെ…! അവൾടെയാ കത്തുന്ന നോട്ടം…!