അവളിനിയെന്നെ ഇന്നലെത്തേതിനെ പറ്റി ചോദിക്കോ…? ഇനിയതവ വല്ലോം പറഞ്ഞ് വന്ന അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലാന്ന മട്ടിൽ സംസാരിച്ച മതി…! അങ്ങനെയാവുമ്പോ അവളത് സ്വപ്നംകണ്ടതാന്ന് വിചാരിച്ചോളും…!
അന്നും ക്ലാസ്സിൽ ഞങ്ങള് ഉച്ചവരെ ഇരുന്നിട്ട് ഭക്ഷണം കഴിച്ചെന് ശേഷം നേരെ ഗ്രൗണ്ടിലേക്ക് വിട്ടു…! അടുത്താഴ്ച ഞങ്ങൾക്ക് കോളേജ് തല ഫുട്ബോൾ ടൂർണമെന്റുണ്ട്…! അതിന് വേണ്ടി മരിച്ച് പ്രാക്ടീസ് ചെയ്യലാണ് പരിപാടി…!
അങ്ങനെ ഒരു ഒന്നൊന്നര മണിക്കൂറ് പ്രാക്ടീസ് ചെയ്ത് നിക്കുമ്പഴാണ് പരിചയമുള്ള ഒരുത്തൻ അങ്ങോട്ടേക്ക് ഓടി വരുന്നത്…!
“” അഭി…! നീ ക്ലാസ്സിലേക്ക് ഒന്ന് ചെല്ല്…! അവടെ സാറുമാരും ടീച്ചർമാരും പിന്നെ കൊറേ പിള്ളാരൊക്കെ കൂടി നിപ്പുണ്ട്…! “” വെപ്രാളത്തോടെ അവനത് പറഞ്ഞപ്പോ ഞാളെല്ലാവരും മുഖത്തോട് മുഖം നോക്കി…! ഇനി ക്ലാസ്സില് വല്ലോരും പടായിക്കാണോ…?
പ്രശ്നം സീരിയസ്സാണെന്ന് തോന്നിയതും ഞങ്ങള് നേരെ ക്ലാസ്സിലേക്ക് വച്ചുപിടിച്ചു…! ക്ലാസ്സിന് മുന്നിൽ ഒരുപാട് പിള്ളാര് കൂടിനിക്കുന്നുണ്ട്…! അവരെയെല്ലാം തള്ളിമാറ്റി ഡോറിന്റെ ഫ്രോന്റിലെത്തിയതും ഞാൻ കാണുന്നത് ഒരു ബാഗും തൂക്കിപിടിച്ഛ് വരുന്ന അനിൽ സാറിനെയാണ്…! ഇതിപ്പ ആർടെ ബാഗാ…? ന്നും മനസ്സിൽ പറഞ്ഞ് സൂക്ഷിച്ചു നോക്കിയ ഞാൻ ഞെട്ടി…! അതെന്റെയായിരുന്നു…!
“” ഇതാ സാറെ ഇവനാ ആള്…! “” അനിൽ സാറിന്റെ ഒപ്പം തന്നെയുണ്ടായിരുന്ന ശാരി മിസ്സ് എന്നെ ചൂണ്ടി പറഞ്ഞതും അയാളെന്നെ ചൂഴ്ന്നൊന്ന് നോക്കിയെന്റെ കരണം നോക്കിയൊരു അടിയായിരുന്നു…!