“” അയിന് ഞങ്ങള് അവള്ടെ റൂമിലെ ലൈറ്റ് കത്തീത് കണ്ടപ്പഴേ എറങ്ങിയോടി…! “” ഒരു കൂസലുമില്ലാതെ അവൻ മറുപടി തന്നതും ഞാനൊന്ന് കൂളായി…! പക്ഷെ പിന്നെയാണ് എനിക്ക് ബോധം വന്നത്…! ശേഷം,
“” എടാ നായിന്റെമക്കളെ…! അപ്പോ എല്ലാരുങ്കൂടി എന്നെ ഒറ്റക്കാക്കീട്ട് മുങ്ങീലെ…! “” കലികയറിയ ഞാൻ ഫോണിലൂടെ ചീറി…!
“” കെടന്ന് കാറണ്ട…! ഞങ്ങള് ഇവടെ അടുത്ത് തന്നെണ്ട്…! “” നേർത്തത്തെ അതെ താളത്തിൽ അവൻ പറഞ്ഞു…!
അതിന് ശേഷം ഞാൻ നിക്കുന്ന സ്ഥലത്തേക്ക് അവര് വണ്ടിയുമായി വന്ന് എന്നേം പിക്ക് ചെയ്ത് സ്ഥലം വിട്ടു…!
പോവുന്ന വഴി ഞങ്ങള് ഒരു തട്ടുകടയിൽ നിന്ന് ചായേം വാങ്ങി സിഗരറ്റും കത്തിച്ച് നിക്കുന്നതിനിടെ ഞാൻ അവന്മാരെ എന്നെ അവടെ ഇട്ടിട്ട് പോയെന് കൊറേ തെറി വിളിച്ചു…! അതില് ആരതിക്ക് പണികൊടുക്കാൻ പറ്റാത്തെന്റെ ഒരു ഇതുകൂടി ഉണ്ടെന്ന് കൂട്ടിക്കോ…!
അന്ന് വീട്ടിലെത്തി ഉറങ്ങാൻ വേണ്ടി കിടന്നെങ്കിലും എന്താന്നറിയില്ല, എന്തോ ഒരു ബുദ്ധിമുട്ട്…! ഇന്ന് ആരതിയെന്നെ നോക്കിയ ആ നോട്ടം…! അതിലൊരു പുച്ഛമില്ലെന്നൊരു സംശയം…!
പക്ഷെ എന്നാലും അവള് കറക്റ്റ് സമയത്തെങ്ങനെ ജനല് തുറന്നു…? ഇനി അടർശേങ്ങാനും ഒറ്റിയതാവോ…? ഏയ്യ്…! ആളൊരു കാട്ടുകോഴിയാണേലും അമ്മാതിരി തന്തയില്ലാത്തരൊന്നും കാണിക്കില്ല…!
അങ്ങനെയൊരൊ ചിന്തയിൽ പൂണ്ട് എപ്പഴോ ഞാനുറങ്ങി പോയി…! പിറ്റേന്ന് കോളേജിലെത്തുമ്പോ ആരതിയെ ഫേസ് ചെയ്യാൻ ഒരു ബുദ്ധിമുട്ട് ഉള്ളിൽ തളംകെട്ടി നിക്കുന്നുണ്ടായിരുന്നു…!