ഒരു ഇളം പിങ്ക് നിറത്തിലുള്ള ട്ടി-ഷർട്ടാണ് അവളുടെ വേഷം…! അതിന് താഴെയെന്ത ഇട്ടിട്ടൊള്ളേന്ന് എനിക്ക് നോക്കാമ്പറ്റീല…! രാത്രിയായതിനാലാവണം കണ്ണൊന്നും എഴുതീട്ടില്ല…!
ആരതിയുടെ നോട്ടം കണ്ടാൽ എന്നെ അവിടെ പ്രതീക്ഷിച്ചു നിക്കുന്നപോലുണ്ട്…! നാവുകൊണ്ട് ഉൾകവിളിൽ കുത്തി എന്നെ ഒരുമാതിരി നോക്കുന്ന അവളെകണ്ട് എന്ത് ചെയ്യണംന്നൊരു പിടീം എനിക്കില്ലായിരുന്നു…! ഞാൻ ഇവളേ ഒളിഞ്ഞുനോക്കാൻ വന്നതാന്ന് വിചാരിക്കോ…? ഇനി ഇവടെ നിന്നിട്ട് കാര്യല്ല…! എറങ്ങി ഓടാം…! മനസ്സ് മൈരൻ പറഞ്ഞതിൽ കഴമ്പുണ്ടെന്ന് തോന്നിയതും ഞാൻ അവള് നോക്കുന്നതൊന്നും മൈന്റാക്കാതെ ജനലും വലിച്ചടച്ഛ് കേറിയതിനേക്കാളും വേഗത്തിൽ താഴെയിറങ്ങി…!
അവിടുന്ന് പിന്നെ മതിലുചാടി അപ്പുറമെത്തിയതെങ്ങനെയാനൊന്നും എനിക്കറിയില്ല…! എന്നാൽ അപ്പഴും വിശ്രമിക്കാൻ ഞാൻ തയാറല്ലായിരുന്നു…! മതില് ചാടിട്ടും ഓട്ടം നിർത്താത്ത ഞാൻ ശേഷമൊരു ഇരുന്നൂറ് മീറ്റർ കഴിഞ്ഞാണ് നിന്നത് തന്നെ…!
ഇനി അവളെങ്ങാനും പിന്നാലെ വരുന്നുണ്ടോന്ന് നോക്കാനും ഞാൻ മറന്നില്ല…!
അങ്ങനെ ഓട്ടം നിർത്തി കിതപ്പുമാറ്റുമ്പഴാണ് എന്റെ കൂടെയുണ്ടായിരുന്ന ബാക്കി മൈരന്മാരുടെ കാര്യം എനിക്ക് ഓർമ്മവന്നത്…! ഇനിയവള് അവന്മാരെ പൊക്കികാണോ…?
അതോടെ എന്റെ ടെൻഷൻ അതിന്റെ പരമൊന്നതിയിൽ എത്തിയതും ഞാൻ ഫോണെടുത്ത് യദുവിനെ വിളിച്ചു…!
“” അവടെന്ന് വെക്കം വെട്ടോടാ…! അവള് നമ്മളെ കണ്ട്…! “” യദു ഫോണെടുത്ത വഴിയേ ഞാൻ അലറി…!