ആരതി കല്യാണം 11 [അഭിമന്യു]

Posted by

 

“” ഇതീന്ന് പിന്മാറാൻ ഇനീം സമയണ്ട്…! നമ്മുക്കിത് വേണോ…? “” രാത്രി ആരതി താമസിക്കുന്ന വീടിന്റെ മതില് ചാടാനായി നിക്കുമ്പഴാണ് എന്നെ പിന്തിരിപ്പിക്കാനുള്ള അവസാന ശ്രേമമെന്നോണം ഹരി അങ്ങനെ പറഞ്ഞത്…!

 

“” ദേ…! ലാസ്റ്റ് ടൈമില് കാലുമാറിയ കൊല്ലും ഞാൻ പന്നി…! “” പൊട്ടിക്കാൻ വാങ്ങിയ മാലപ്പടക്കം തിരിച്ചു കവറിലേക്ക് കേറ്റി അധികം ശബ്ദമില്ലാതെ ഞാൻ ക്ഷുഭിതനായി…!

 

“” അതൊക്കെ പോട്ടെ…? നമ്മളിലാര് ഈ വീടിന്റെ മോളീ കേറും…? “” തൊട്ടുപ്പിന്നാലേ വന്ന അജയ്യ് ടേ ചോദ്യത്തിൽ കാര്യമുണ്ടെന്ന് എനിക്കും തോന്നി…! ഇവന്മാരാണെങ്കി എങ്ങനേലും ഇത് മൊടക്കാൻ നിക്കുവാണ്…! ആ സ്ഥിതിക്ക് ഇതിലൊരെണ്ണം പോലും വീടിന്റെ മോളിൽ കൊത്തിപിടിച്ഛ് കേറാമ്പോണില്ല…! അങ്ങനെയാവുമ്പോ ഞാൻ തന്നെ കേറണ്ടിവരൂന്ന എനിക്ക് തോന്നണേ…!

 

“” അതോർത്ത് നീ ടെൻഷനാവണ്ട…! ഞാൻ തന്നെ കേറിക്കോളാ…! “” ന്ന് ഞാൻ പറഞ്ഞ് മതിലെടുത്തു ചാടാനായി റെഡിയായി…!

 

ശേഷം മതിലിന്റെ മോളിൽ കൊത്തിപിടിച്ഛ് കേറി ചാടുന്നതിന് മുന്നേ അവന്മാരെ ഒന്ന് തിരിഞ്ഞു നോക്കി…! മൈരന്മാരിനി മുങ്ങിക്കളയോ…? എയി…!

 

“” യെശോധേ…! “” നിലത്ത് ചാടിയ പാടെ അറിയാതെ വായേന്ന് അറിയാതെ വന്നുപോയി…! ആരേലും കേട്ടോ ആവോ…!

 

ഞാൻ ചാടിയെന് തൊട്ടുപ്പിന്നാലേ മാല പടക്കം ഇട്ടുവച്ച കവറു പറന്ന് എന്റടുത്തെത്തി…! ശേഷം ഒരു മൂന്ന് നാല് മിനുട്ട് കഴിഞ്ഞിട്ടും ആരേം കാണാതായതോടെ അവന്മാരിനി എന്നെ ഇട്ടിട്ട് പോയോന്നൊരു പേടി എനിക്കുണ്ടായെങ്കിലും മോളിന്ന് ചക്കവീണപോലെ യദു വന്ന് വീണപ്പോ ആ പേടിയങ്ങു മാറി…!

Leave a Reply

Your email address will not be published. Required fields are marked *