“” ആര് പറഞ്ഞു ചാവില്ലാന്ന്…! എന്റെ മാമൻ പടക്കം പൊട്ടിട്ടല്ലേ പടായെ…! “”
“” ആ മാമന്റെ കാര്യം മിണ്ടരുത് നീ…! കുന്നംകുളത്ത് പടക്ക കടെ കേറി പടക്കം ടെസ്റ്റ് ചെയാനൂന്നും പറഞ്ഞ് അവടെ തന്നെയിട്ട് പൊട്ടിച്ച പിന്നെ എങ്ങനെ ചാവാണ്ടിരിക്കൂടാ മൈര…? “” അവന്റെ മാമന്റെ ഒടുക്കത്ത ബുദ്ധിയെ ഞാൻ പുകഴ്ത്തി പറഞ്ഞതോടെ പിന്നെ അവന് മിണ്ടാട്ടം ഇല്ലാതായി…! അങ്ങനെ വന്നതും ഒടുവിൽ അവന്മാര് അതിന് സമ്മതിക്കുവായിരുന്നു…!
അടുത്ത ലക്ഷ്യം എന്ന് എങ്ങനെ എന്നൊക്കെ പ്ലാൻ ചെയ്യലായിരുന്നു…! പക്ഷെ ഒരു കാര്യോണ്ട്…! Mba ക്ക് ചേർന്ന ആരതി താമസിക്കുന്നത് എവടെയാണെന്ന് ഞങ്ങൾകാർക്കും അറിയില്ല…! പിജിക്കാർക്ക് ഹോസ്റ്റലിൽ നിക്കാൻ വകുപ്പില്ലാത്തോണ്ട് അവളുമാര് പുറത്തേവേടെങ്കിലും വീടെടുത്തു താമസികുവായിരിക്കണം…!
അങ്ങനെ ഒരുവിധത്തിൽ അവള് താമസിക്കുന്ന സ്ഥലം കണ്ടുപിടിച്ചു…! കോളേജിന് തന്നെ അടുത്തുള്ള ഒരു ഇരുന്നില വീട്…! പക്ഷെ വീട് മാത്രം കിട്ടീട്ട് കാര്യല്ല്യല്ലോ, അവള് കെടക്കണ റൂം കണ്ടുപിടിക്കണ്ടേ…? അതിന് വേണ്ടി രണ്ടുമൂന്ന് രാത്രികളിലായി അവള് താമസിക്കുന്ന വീടിന്റെ പരിസരത്തു രാത്രികാലങ്ങളിൽ കറങ്ങലായിരുന്നു ഞങ്ങടെ പണി…!
അങ്ങനെ ഇരിക്കയാണ് ഒരു ദിവസം രാത്രി അവള്ടെ വീടിന്റെ പരിസരത്ത് കറങ്ങുന്നതിനിടെ മോളിലെ നിലയിലെ ഒരു വിൻഡോയിൽ അവളെ കാണുന്നത്…! അതിനി അവള്ടെ തന്നെ റൂമാണെന്ന് ഒറപ്പില്ലെങ്കിലും എന്റെ ക്ഷമ വല്ലാണ്ടങ്ങോട്ട് നശിച്ചകാരണം അതിന്റെ അടുത്ത ദിവസം തന്നെ ഞങ്ങള് പ്ലാൻ നടപ്പിലാക്കാൻ തീരുമാനിച്ചു…!