“” നീ കാറെടുക്ക്, ഞങ്ങള് ബൈക്കില് വരാം…! “” വിച്ചു എന്നോട് വണ്ടിയെടുക്കാൻ ആവിശ്യപെട്ടപ്പോ അതിനിടക്ക് ആരതി കെറുവായിരുന്നു…!
“” വേണ്ട…! വേറെ വല്ലോരും വന്ന മതി…! ഇവൻ ചെലപ്പോ ഞങ്ങളെ കൊല്ലാൻ നോക്കില്ലെന്ന് ആര് കണ്ടു…? “” ഒഴുകിയിറങ്ങുന്ന കണ്ണീര് തുടച്ചുപോലും കളയാതെ ആരതി അത് പറഞ്ഞപ്പോ ഞാൻ വല്ലാണ്ടായി…! പോരാത്തേന് കൂടെ നിന്നവർടെ എല്ലാം നോട്ടം എനിക്ക് നേരെ ആയതും ഞാനൊരു കുറ്റവാളിയെ പോലെ നിക്കുവാണ് ചെയ്തത്…!
“” എന്റെ പൊന്ന് ആരതി…! ഇവളേ വേഗം ആശുപത്രിയിൽ എത്തിക്കാണെങ്കി അതിവനെക്കൊണ്ടെ പറ്റു…! നീ തല്കാലത്തിനൊന്ന് അടങ്ങു…! “”
“” പറ്റില്ലാന്ന് പറഞ്ഞ പറ്റില്ല…! “” വാശിയോടെ പറഞ്ഞ് ആരതി നേരെ ഫോണെടുത്ത് ആരെയോ വിളിച്ചു…!
“” നീയെവിടാ…? നമ്മുക്കൊന്ന് ഹോസ്പിറ്റലിൽ പോണം…! വേഗം പാർക്കിങ്ങിലോട്ട് വാ…! “” ന്നും പറഞ്ഞ് ഫോൺ വച്ചതും അധികം താമസിക്കാതെ തന്നെ ആദർശ് അങ്ങോട്ടേക്ക് എത്തി…!
ഇവനോ…? ഇവനെയാണോ ഇവളിപ്പോ വിളിച്ചേ…? ആദർശിനെ അവിടെ കണ്ട ഞാൻ ഒരു ഞെട്ടലോടെ നോക്കി നിന്നുപോയി…!
“” എന്ത് പറ്റി ആരു…? എന്തിനാ വിളിച്ചേ…? “” കാറിനകത്തേക്ക് തലയിട്ട് ആദർശ് ആരതിയോട് ചോദിച്ചതും,
“” അതൊക്കെ പറയാം…! നീയാദ്യം വണ്ടിയെടുക്ക്…! “” ആദർശിന് വണ്ടിയുടെ കീ നീട്ടി ആരതി പറഞ്ഞത് കേട്ടപാടെ അവൻ ഞങ്ങളെയൊന്ന് നോക്കാപോലും ചെയാതെ നേരെ ഡ്രൈവിംഗ് സീറ്റിലേക്ക് കെറുവായിരുന്നു…! എന്നിട്ട് വച്ച്താമസപ്പിക്കാതെ വണ്ടിയെടുത്ത് വിട്ടു…!