പണ്ടൊരു ദിവസം കൂട്ടുകാരന്റെ കൂടെ അവള്ടെ തന്തേടെ മില്ലിൽ പോയപ്പോ ഒരു ആൾക്കൂട്ടം…! അടുത്ത് ചെന്ന് നോക്കുമ്പഴാണ് നെഞ്ചും പൊത്തി കിടക്കുന്ന ഇവൾടെ തന്തയെ കാണുന്നത്…! പിന്നെ അങ്ങേരേം വാരി ഹോസ്പിറ്റലിലേക്ക് ഒരു പോക്കായിരുന്നു…! പക്ഷെ ഇപ്പൊ വേണ്ടായിരുന്നൂന്ന് തോന്നണു…!
എന്തായാലും ഞാൻ ശ്രുതിയെ കൊള്ളിച്ഛ് പറഞ്ഞത് അവൾക്ക് കൊള്ളണ്ടപോലെ കൊണ്ടു…! കാരണം അവള്ടെ കണ്ണും നിറഞ്ഞു വരുന്നുണ്ട്…! മതി…! ഇത്രേം മതി…! ഞാൻ കൃതാർത്താനായി…!
ഇനിയും എന്തൊക്കെയോ പറയണംന്ന് ഞാൻ വിചാരിച്ചതാ…! പക്ഷെ മറന്നുപോയി…! ആ സ്ഥിതിക്ക് പിന്നവടെ നിന്നിട്ട് കാര്യല്ലല്ലോ…! അതോണ്ട് ആ റൂമിൽ നിന്ന എല്ലാവരേം നോക്കി തൊണ്ണൂറെ തൊണ്ണുറ്റിപത്തിലൊരു ചിരിയും ചിരിച്ച് ഞാൻ ഡോറു ലക്ഷ്യമാക്കി നീങ്ങി…! അപ്പഴും തേങ്ങിക്കൊണ്ടിരിക്കുന്ന ആരതിയെ നോക്കാനും ഞാൻ മറന്നില്ല…!
പോണേനു മുന്നേ അണ്ടി പോയ അണ്ണാന്റെ ആ അണ്ടിയെടുത്ത് വായെലിട്ട് നിക്കണ ആദർശിനെ പുച്ഛത്തോടെ ഒന്ന് നോക്കി ഞാൻ വാതില് തുറന്നു…!
ഒരു കാര്യോം കൂടി പറഞ്ഞിട്ട് പോവാം…!
“” പിന്നെ ആ പെണ്ണിനെ ചികിൽസിക്കാൻ കാശ് വല്ലോം വേണെങ്കി പറഞ്ഞ മതി…! “” കൈയില് അഞ്ചിന്റെ പൈസ ഇല്ലെങ്കിലും അഹങ്കാരത്തിനൊരു കുറവും ഇല്ലാത്ത ഞാൻ വലിയ ആളെപ്പോലെ പറഞ്ഞ് ഇറങ്ങി നടന്നതും,
“” അളിയ നിക്കട…! ഞാൻ പറയണതൊന്ന് കേക്ക്…! “” ആദർശ് കെഞ്ചി പറഞ്ഞെങ്കിലും ഞാൻ കേട്ട ഭാവം നടിച്ചില്ല…! എന്നാൽ ഞാനിറങ്ങിയ പിന്നാലെ അവനും ഇറങ്ങിയിരുന്നു…! ശേഷം നടന്നു നീങ്ങിക്കൊണ്ടിരുന്ന എന്റെ മുന്നിലേക്ക് കേറി നിന്നു…!