“” അതേടി…! ഞാൻ ചെലപ്പോ മണ്ടനായിരിക്കും പക്ഷെ ഈ തലച്ചോറിനെന്തെങ്കിലും പറ്റിയ അതുമായി കാർഡിയോളജിസ്റ്റനൊരു ബന്ധോം ഇല്ലാന്ന് മനസ്സിലാക്കാനുള്ള വിവരൊക്കെ എനിക്കുണ്ട്…! പിന്നെ ഏതോ ഒരു മൈരന് കാക്കി ഷൂവും പാന്റും ഇടീപ്പിച്ഛ് കൊണ്ടന്നു നിർത്തിയാൽ അവൻ പോലീസാന്നു നമ്പാൻ എനിക്ക് തലക്കോളം ഒന്നൂല്ല…! “” അവളുമാർടെ എല്ലാ പ്ലാനും ഏറെ കുറെ മനസ്സിലാക്കിയ ഞാൻ അവിടെയുള്ള എല്ലാർക്കുമിട്ടൊന്ന് കൊട്ടികൊണ്ട് പറഞ്ഞുകൊണ്ട് തുടർന്നു,
“” പിന്നെയീ ഹോസ്പിറ്റലിൽ നിന്റെ തന്തക്കും പാർട്ണർഷിപ്പുള്ള കാര്യം എനിക്ക് മനസിലായില്ലാന്ന് നീ വിചാരിക്കണ്ട ആരതി…! അല്ല അത് പോട്ടെ…! ഈ കളീല് നെല്ലിശേരി രാജീവിനും, അതായത് നിന്റെ തന്തക്കും വല്ല റോളും ഉണ്ടോ ആവോ…? “” കിട്ടിയ ഗ്യാപ്പില് മുഴുവൻ അവള്ടെ തന്തക്ക് വിളിച്ച് ഞാൻ ചോദിക്കുന്നത് കെട്ട് ആരതി ദേഷ്യം കൊണ്ട് വിറച്ചു…! പക്ഷെ അത്ഭുതം എന്ന് പറയട്ടെ, അവള്ടെ മുഖത്ത് പിടിക്കപ്പെട്ടത്തിന്റെ ഒരു ചളിപ്പു പോലും ഞാൻ കണ്ടില്ല…! മറിച്ച് എന്നോടുള്ള ദേഷ്യവും വെറുപ്പും തെളിഞ്ഞു നിക്കുന്നുണ്ട്…!
“” നീ വല്ല്യ ഡയലോഗൊന്നും അടിക്കണ്ട…! എന്തൊക്കെ പറഞ്ഞാലും നീ കാരണാ എന്റെ കല്ലുസിപ്പോ ഇവടെ ഇങ്ങനെ കെടക്കണേ…! അതിന് നീ ഉത്തരം പറഞ്ഞെ പറ്റു അഭി…! “” വിറഞ്ഞുതുള്ളി ആരതി എനിക്ക് നേരെ ചീറിയപ്പോ ഇത്രേം നേരം ഇവര് കളിച്ചത് ഒരു നാടകമായിരുന്നൂന്ന് അവൾ പറയാതെ പറഞ്ഞപോലെ എനിക്ക് തോന്നി…!