“” എന്ന നീ പറ…! ഇവിടപ്പെന്താ പ്രശ്നം…? “” ചുവന്നു തുടുത്ത് ചാമ്പക്ക പരുവത്തിലായ അവള്ടെ മുഖത്തേക്ക് നോക്കി ഞാനത് ചോദിക്കുമ്പോ എന്റെ ഓഞ്ഞ മുഖത്ത് പ്രേത്യേകിച്ച് ഭാവമൊന്നും ഉണ്ടായിരുന്നില്ല,
“” താൻ കാരണം ആ കൊച്ചിനിപ്പോ മൈൽഡ് ബ്രെയിൻ ഇഞ്ചുറിയാണ് ഉണ്ടായിട്ടുള്ളത്…! അത് തന്നെയാണ് പ്രശ്നം…! “” ആരതിടെ മറുപടി വരും മുന്പേ ശ്രുതി ഇടക്ക് കേറി പറഞ്ഞു…! അതിന്,
“” അയിന് ഞാൻ നിന്നോട് ചോയ്ച്ചോടി…! “” ന്നും പറഞ്ഞ് ഞാനവളെ നോക്കി വീണ്ടുമൊരു പുച്ഛമങ്ങിട്ടു…!
“” ലൂക്ക് മിസ്റ്റർ…! അവളെന്റെ പേഷ്യന്റാണ്…! “” എനിക്ക് വേണ്ട ഉത്തരം അവളുടെ വായിൽ നിന്നും വീണതും ഞാൻ മുഖത്തൊരു പേടിയും ഫിറ്റ് ചെയ്ത് ആരതിയേം അവളേം മാറി മാറി നോക്കി…! ശേഷം,
“” അപ്പൊ…! അപ്പൊ…! സീരിയസ്ണോ…? “” ഇടറിയ വാക്കുകളോടെ ഞാൻ ചോദിച്ചതും,
“” ആണ് പെട്ടെന്ന് തന്നെ സർജറിയും നടത്തണം…! I’ll begin preparation for the surgery soon…!”” എന്റെ ദയനീയ ഭാവം കണ്ട് ഒന്ന് ഉഷാറായ ശ്രുതി മറുപടിയെന്നോണം പറഞ്ഞ് നിർത്തിയതും ഞാൻ ഇരുന്നോടത്തു നിന്ന് എണീറ്റു…! ശേഷം തല താഴ്ത്തി ഡോറിന് നേരെ നടന്നു…! എന്നാൽ പുറത്ത് പോകുന്നതിനു പകരം ഞാൻ അവരെല്ലാം നോക്കിനിക്കെ ഡോറു ലോക്കാക്കുവാണ് ചെയ്തത്…! അതവരിലൊരു അമ്പരപ്പുണ്ടാക്കി…!
“” നിനക്കൊരു തോന്നലുണ്ട് ആരതി…! ഈ ലോകത്ത് നിനക്ക് മാത്രേ ബുദ്ധിയൊള്ളു, ഞാനുൾപ്പടെ ബാക്കിയെല്ലാവരും നിന്റെ തന്തേടെപോലെ ഒരു മണ്ടനാന്നൊക്കെ…! “” ചുണ്ടിലൊരു ചിരിയുമായി ഞാൻ ആരതിടെ അടുത്തേക്ക് നടന്നുകൊണ്ട് പറഞ്ഞതും ആ അമ്പരപ്പിനിടയിലും അവളെന്നെയൊന്ന് പുച്ഛിച്ച് നോക്കി തല വെട്ടിച്ചു…!