എന്റെ മേലുള്ള അവന്റെ പിടി മുറുകിയതും അതോടെയെന്റെ ചോര തിളച്ചു തുടങ്ങി…!
“” കൈയെട്ര മൈരേ…! “” എന്റെ കോളറിലെ അയാളുടെ കൈയിൽ പിടിച്ച് ഞെരിക്കുകൊണ്ട് ഞാൻ എന്റെ ബാലൻസ് ശെരിയാക്കി നേരെ നിന്ന് പറഞ്ഞു…!
“” അഭിറാം സൂക്ഷിച്ച് സംസാരിക്കണം…! ഇത് തന്റെ വീടല്ല ഹോസ്പിറ്റലാണ്…! “” തന്റെ ചെയറിൽ നിന്ന് ചാടിയേണീറ്റ് ഡോക്ടർ എന്നോടൊരു വാണിംങ്ങുപോലെ പറഞ്ഞപ്പോ എന്റെ പ്രഷറങ്ങു കെറുവാണ് ചെയ്തത്…! ശേഷം ഞാൻ,
“” നിർത്തടി നായിന്റെ മോളെ…! അവൾടെമ്മേടൊരു ഷോ…! “” അയാളെ നല്ല ഊക്കില് തള്ളി ഞാൻ എന്റെമേലുള്ള പിടി വിടീപ്പിച്ച് നിന്ന് കത്തിയതും അവൻ പൊറമിടിച്ചു വീണു…!
അതുകണ്ട ആരതി ‘അയ്യോ’ ന്നും മാറിൽ കൈവച്ച് പറഞ്ഞ് വെപ്രാളത്തോടെ വീണുകിടക്കുന്ന അയാളെ പിടിച്ച് എഴുന്നേൽപ്പിച്ചു…!
ശേഷം എനിക്ക് നേരെ വീണ്ടും കൈയൊങ്ങി വന്ന അയാളെ പിന്നിലേക്ക് മാറ്റി ദേഷ്യംകൊണ്ട് തുള്ളിയ ആരതി എന്റെ മുഖത്തിന് നേർക്ക് കൈ വീശി…! എന്നാൽ ഒരു പൊട്ടനെ പോലെ അത് കവിളുകൊണ്ട് സ്വീകരിക്കാൻ എനിക്ക് മനസ്സുണ്ടായിരുന്നില്ല…! അതോടെ ആരതിടെ പറന്നുവന്ന കൈ ഞാൻ പിടിച്ചു വച്ചു…!
“” നിന്റെ തന്തടടുത്ത് കാണിക്കണ സ്വഭാവം എന്റടുത്തിറക്കിയാണ്ടല്ലോ…! “” ആരതിടെ കൈ ശക്തിയിൽ ഞെക്കികൊണ്ട് ഞാൻ പറഞ്ഞതും അവള്ടെ മുഖമങ്ങു വല്ലാതെയായി…! വേദന കാരണം അവള്ടെ കണ്ണ് നിറഞ്ഞ് കണ്ണീര് ഇപ്പൊ ചാടും എന്ന അവസ്ഥയായി…! ശേഷം,
“” അങ്ങട്ട് മാറി നിക്കടി…! “” അവളെ വലിച്ച് ഞാൻ സൈഡിലേക്കാക്കി നേരെ ഡോക്ടറ് പെണ്ണിന്റെ അടുത്തേക്ക് നടന്നു…! മറ്റവൻ ഇപ്പൊ നടുവിന് കൈവച്ച് നിക്കുന്നുണ്ട്…! വീണപ്പോ നട്ടെല്ലിന് വല്ലോം പറ്റിക്കാണും, അമ്മാതിരി വീഴ്ചയായിരുന്നു…!