” അങ്ങനെ ആണോ ”
” എനിക്ക് പൈക്കുന്നു.. കഞ്ഞി താ… ”
” ഇത്രേം നേരം ഇല്ലാത്ത പൈപ്പ് ഇപ്പൊ എവിടെന്നാ വന്നേ ”
” അതൊന്നും എനിക്ക് അറിയില്ല. നീ തരുന്നുണ്ടോ.. ഇപ്പൊ തന്നില്ലേൽ പിന്നെ ഞാൻ കുടിക്കില്ലേ ”
” അയ്…പിണങ്ങല്ലേ.. ഇനി പൈച്ചിട്ട് കുടിക്കാതിരിക്കണ്ട ”
” ഇന്നാ താ.. ”
അവള് നീച്ചു കട്ടിലിന്റെ പുറത്തേക്ക് കാലിട്ടിരുന്നു. ഞാൻ അവൾക്ക് കഞ്ഞി വാരികൊടുത്തു..
” നീ അമ്മയെ തള്ളാന്നാണോ വിളിക്കാ ”
” അല്ല.. അമ്മാന്ന് ”
” അപ്പൊ നീ നേരത്തെ വിളിച്ചതോ ”
” അത് എനിക്ക് ദേഷ്യം വരുമ്പളല്ലേ ”
” എന്തിനാ ദേഷ്യം വന്നേ.. ”
” അത് കഞ്ഞി ഇപ്പൊ വേണ്ട വേണ്ട ന്ന് പറഞ്ഞിട്ട് പിന്നേം പിന്നേം കഞ്ഞിയും കൊണ്ട് വന്നാ പിന്നെ ”
” അപ്പൊ ഇപ്പൊ കുടിക്കുന്നതോ ”
” അത് ഇപ്പൊ എനിക്ക് വിശന്നു അതാ.. 😄 ”
” എന്നാലും അമ്മേനെ തള്ളാന്ന് ഒക്കെ വിളിക്കാൻ പാടുണ്ടോ ”
” അല്ലാ… നീ നിന്റെ അമ്മേനെ തള്ളേ ന്നാണല്ലോ വിളിക്കാ അപ്പൊ അതോ.. ”
” ആൺകുട്ട്യാള് വിളിക്കും പോലെ ആണോ പെൺകുട്ട്യാള് വിളിക്കൽ .. ”
” അതെന്താ ആൺകുട്ട്യാൾക്ക് പ്രേത്യേകത ”
” അല്ല. പൊതുവെ അങ്ങനെയാ അതാ ഞാൻ പറഞ്ഞെ.. ”
” അപ്പൊ പെൺകുട്ട്യാള് പൊതുവെ വിളിക്കില്ല ”
” എല്ലാരും വിളിക്കും. ഞാൻ പറഞ്ഞത് തിരിച്ചെടുത്തു. പോരെ… ”
” അമലേ.. ”
” എന്തെ മതിയോ ”
” ലേശം കൂടി പോവും! അതല്ല.. ഞാൻ പറയാൻ വന്നേ ”
” പിന്നെന്താ ”
” എന്നെ കാണാൻ കൊള്ളൂലല്ലേ… ”
” അതെന്താ.. നീ അങ്ങനെ പറഞ്ഞെ… നിനക്ക് എന്താ കൊയപ്പം ”
” ഞാൻ ആകെ കോലംകെട്ട പോലായില്ലേ “