” എനിക്ക് എവിടെ പണിയുണ്ടടാ.. ”
” എന്നാ നിങ്ങടെ പണിയൊക്കെ കഴിഞ്ഞ് കൊടുത്താ മതി ”
” നീ കൊടുക്കില്ല അല്ലേ.. നീ ചോദിക്കുമ്പോ ചോദിക്കുമ്പോ നിനക്ക് ഞാ പൈസ തന്നാലല്ലേ. ഇനി അത് വാങ്ങണ്ടേ ഇത് വാങ്ങാണ്ട് ന്ന് പറഞ്ഞ് എന്റെ എട്തിക്ക് വാ.. ട്ടാ.. അമ്മ പൈസ തരാട്ടാ.. ”
” അയ്യോ… എന്ത് കഷ്ട്ടാ ഇത്.. പണ്ടാരടക്കിയ ഒരു ബ്ലൗസ്.. ”
” നീ എപ്പളും എന്തിനാ പണ്ടാരടക്കി പണ്ടാരടക്കി ന്ന് പറയണേ അതിന്റെ അർത്ഥം എന്താന്ന് നിനക്ക് അറിയോടാ ചെക്കാ ”
” എന്താ.. അർത്ഥം ”
” അത്.. നീ തിന്നിട്ട് അത് അങ്ങ് കൊണ്ടേ കൊടുക്കടാ ചെക്കാ… ”
” നാണക്കേട്.. പെണ്ണുങ്ങളുടെ തുണീം പിടിച്ചു നടക്കാന്ന് പറഞ്ഞാ.. അല്ല മോളെ കയീന്ന് പൈസ വാങ്ങാത്ത പോലെ തള്ളേന്റെ കൈയിന്നും വാങ്ങില്ലേ.. ”
” പിന്നെ വെറുതെ തയ്ച്ചു കൊടുക്കേ. നീ പൈസേം വാങ്ങി വന്നാൽ മതി ”
” അയ്യേ ഞാൻ ചോദിച്ചു വാങ്ങേ.. ”
” ചോയ്ക്കൊന്നും വേണ്ടാ.. ഇത് കൊടുത്താ പൈസ തരും അത് വാങ്ങാ.. പോരാ.. ”
ഞാൻ കഴിച്ചിട്ട്. ബ്ലൗസ് ഒരു പേപ്പറിൽ പൊതിഞ്ഞ്. അതും പിടിച്ച്. മുറ്റത്തേക്ക് ഇറങ്ങിയപോളാ അറിഞ്ഞേ മഴ ചാറുന്നുണ്ടെന്ന്. പിന്നേം അകത്തു കയറി കുട എടുത്ത് കുടയും ചൂടി മുറ്റത്തേക്ക് ഇറങ്ങി. അപ്പോളാ ഞാൻ പൂക്കളം ശരിക്കൊന്ന് കാണുന്നെ
“”” ഇതെന്താ പൂക്കളോ അതോ കോലം വരച്ചതോ. ചോദിക്കണ്ട! ചോദിക്കാൻ പോയാൽ അതിന്റെ ആട്ടും കൂടെ കേക്കേണ്ടി വരും എന്തിനാ റിസ്ക്ക് എടുക്കുന്നെ “””
ഞാനും കുടയും കൂടെ ചാറുന്ന മഴയത്ത് സുനിത തള്ളേന്റെ മോളെ വീട്ടിലേക്ക് നടന്നു.. അവളുടെ മുറ്റത്തെത്തിയതും അവളുടെ അവളുട വീടിന്റെ മുന്നിൽ പൂക്കളം ഇട്ടിട്ടുണ്ടാട്ടിരുന്നു.