Tomboy love 3 ❤❤ [Fang leng]

Posted by

അർജുൻ : അത് സിഗരറ്റ് പാക്ക് അല്ലേ അമ്മു

അർജുൻ ഒരു നെട്ടലോടെ അമ്മുവിനോട് ചോദിച്ചു

അമ്മു : അതെ

അർജുൻ : അപ്പോൾ താൻ സ്‌മോക്ക് ചെയ്യുമോ

അമ്മു : യെസ് എന്താ

ഇത് കേട്ട അർജുന്റെ മുഖം വേഗം മാറി

അമ്മു : അർജുൻ വലിക്കുവോ

അർജുൻ : ഇല്ല… താൻ എങ്ങനെയാ അഡിക്റ്റഡ് ആണോ… അതോ ചുമ്മാ രസത്തിന്..

ഇത് കേട്ട് അമ്മു പതിയെ ചിരിച്ചു

അർജുൻ : എന്തിനാ ഇപ്പോൾ ചിരിക്കുന്നെ ഞാൻ എന്തെങ്കിലും തമാശ പറഞ്ഞോ താൻ ഓപ്പൺ മൈൻഡട് അല്ലേ എന്നിട്ടെന്താ സ്മോക്ക് ചെയ്യും എന്ന് എന്നോട് പറയാത്തത്

അമ്മു : അർജുൻ എന്നോട് ചോദിച്ചില്ലല്ലോ

അമ്മുവിന്റെ നിസാരമായ ഉത്തരം കേട്ട് അർജുൻ വേഗം അസ്വസ്ഥനായി

അർജുൻ : ( ദൈവമേ വീണ്ടും കണക്കുകൂട്ടലുകൾ എല്ലാം തെറ്റുകയാണല്ലോ )

അമ്മു : എന്താ ആലോചിക്കുന്നേ

അർജുൻ : ഒന്നുമില്ല

ഇത് കേട്ട അമ്മു കയ്യിലെ സിഗരറ്റ് പാക്ക് അർജുന് നേരെ നീട്ടി

“ഇതാ പിടിക്ക് ”

അർജുൻ : എനിക്കെന്തിനാ ഇത് താൻ തന്നെ വച്ചോ

അമ്മു : ഇതാ പിടിക്ക് എന്നിട്ട് ഇതിൽ എന്താ എഴുതിയിരിക്കുന്നത് എന്ന് വായിക്ക്

അർജുൻ : വായിക്കാനോ

അർജുൻ പതിയെ അതിനെ കയ്യിലേക്ക്‌ വാങ്ങി കൂടിൽ എഴുതിയിരിക്കുന്നത് വായിച്ചു

“ഫേക്ക് സിഗരറ്റ്സ് മിന്റ് ഫ്ലാവോർ ”

ശേഷം അർജുൻ പതിയെ അമ്മുവിനെ നോക്കി അപ്പോൾ അമ്മു അവനെ നോക്കി ചിരിക്കുവായിരുന്നു

അമ്മു : എന്താ പേടിച്ചു പോയോ ഐ ആം നൊട് എ സ്‌മോക്കർ അത് വെറുതെ ഫണ്ണിന് വേണ്ടിയുള്ളതാ അച്ഛനെയും അമ്മയെയും കളിപ്പിക്കാൻ ഒരിടത്ത്‌ നിന്ന് വാങ്ങിയത് അന്നവർ ശെരിക്കും നെട്ടി ഇന്ന് അർജുനും

Leave a Reply

Your email address will not be published. Required fields are marked *